സൗജന്യ പി.എസ്.സി. പരീക്ഷാ പരിശീലനത്തിന് അപേക്ഷിക്കാം
ജില്ലയിലെ ഉദ്യോഗാർത്ഥികൾക്ക് സൗജന്യ പി.എസ്.സി. പരീക്ഷാ പരിശീലനത്തിന് അപേക്ഷിക്കാം
മാനന്തവാടി : ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് വൊക്കേഷണല്‍ ഗൈഡന്‍സ് യൂണിറ്റി ന്റെയും മാനന്തവാടി ടൗണ്‍ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിന്റെയും ആഭിമുഖ്യത്തില്‍ ഉദ്യോഗാര്‍ത്ഥികള്‍ക്ക് 25 ദിവസത്തെ സൗജന്യ പി.എസ്.സി. പരിശീലനം ഓണ്‍ലൈനായി നല്‍കുന്നു.
തെരഞ്ഞെടുക്കുന്ന 100 പേര്‍ക്കാണ് പ്രവേശനം. എംപ്ലോയ്മെന്റ് എക്സ്ചേഞ്ചില്‍ രജിസ്റ്റര്‍ ചെയ്ത ഉദ്യോഗാര്‍ത്ഥികള്‍ മാനന്തവാടി ടൗണ്‍ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചില്‍ നേരിട്ടെത്തി അപേക്ഷ നല്‍കണം.
പി.എസ്.സി. പരീക്ഷയ്ക്ക് അപേക്ഷിച്ചവര്‍ക്കും നിലവില്‍ തയ്യാറെടുക്കുന്നവര്‍ക്കും മുന്‍ഗണന ഉണ്ടായിരിക്കും. അപേക്ഷ ലഭിക്കേണ്ട അവസാന തീയതി നവംബര്‍ 24.