മാനന്തവാടി ഗവണ്മെന്റ് കോളേജില്‍ വിവിധ കോഴ്സുകളിൽ സ്‌പോട്ട് അഡ്മിഷന്‍; നവംബര്‍ 18 വരെ അപേക്ഷിക്കാം

മാനന്തവാടി ഗവണ്മെന്റ് കോളേജില്‍ വിവിധ കോഴ്സുകളിൽ സ്‌പോട്ട് അഡ്മിഷന്‍; നവംബര്‍ 18 വരെ അപേക്ഷിക്കാം
കണ്ണൂര്‍ സര്‍വ്വകലാശാലയുടെ കീഴിലുള്ള മാനന്തവാടി ഗവണ്മെന്റ് കോളേജില്‍ വിവിധ കോഴ്സുകളിലെ ഒഴിവിലേക്ക് സ്പോട്ട് അഡ്മിഷന്‍ നടത്തുന്നു. ബി.എ ഇംഗ്ലീഷ് കോഴ്സില്‍ എസ്.ടി വിഭാഗത്തിലും ബി.എസ്.സി ഫിസിക്സ്, ബി.എസ്.സി ഇലക്ട്രോണിക്സ് എന്നീ കോഴ്സുകളില്‍ എസ് സി ,എസ് ടി ഉള്‍പ്പെടെ എല്ലാ വിഭാഗത്തിലും ഒഴിവുകള്‍ ഉണ്ട്. നവംബര്‍ 18 ന് 5 വരെ അപേക്ഷകള്‍ കോളേജില്‍ സ്വീകരിക്കും. ഇതുവരെ കണ്ണൂര്‍ യൂണിവേഴ്സിറ്റിയില്‍ രജിസ്റ്റര്‍ ചെയ്യാത്തവര്‍ക്കും അപേക്ഷിക്കാം.