പനമരം നീരട്ടാടി റോഡിൽ വാഹനാപകടം
പനമരം നീരട്ടാടി റോഡിൽ വാഹനാപകടം
പനമരം: പനമരം നീരട്ടാടി റോഡിൽ വിജയ കോളേജിന് സമീപം വാഹനാപകടം. ഓട്ടോറിക്ഷയും കാറും തമ്മിൽ കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. നീരട്ടാടി റോഡിൽ പ്രവർത്തിക്കുന്ന വിദേശ മദ്യശാലയിൽ നിന്നും മദ്യം വാങ്ങി വരികയായിരുന്ന കമ്പളക്കാട് സ്വദേശി സഞ്ചരിച്ച ഓട്ടോയും മദ്യശാല ഭാഗത്തേക്ക് പോവുകയായിരുന്ന പൂതാടി സ്വദേശി സഞ്ചരിച്ച കാറുമാണ് കൂട്ടിയിടിച്ചത്. ഇടിയുടെ ആഘാതത്തിൽ ഓട്ടോയുടെ മുൻഭാഗം പൂർണമായും കാറിന്റെ ഭാഗീകമായും തകർന്നു. തിങ്കളാഴ്ച വൈകുന്നേരം ആറ് മണിയോടെ റോഡിലെ വളവിന് സമീപത്തായിരുന്നു കൂട്ടിയിടി. അതേ സമയം വിദേശ മദ്യശാലയിലേക്കും മറ്റും വാഹനങ്ങൾ റോഡിലൂടെ മരണപ്പാച്ചിലാണ്. ഗവ.എൽ.പി സ്കൂളും, പഞ്ചായത്തും വില്ലേജ് ഓഫീസും, മദ്രസയും, മുസ്ലിം പള്ളിയും പ്രവർത്തിക്കുന്ന ഇവിടേക്ക് എത്തുന്ന കുട്ടികൾ ഉൾപ്പെടെയുള്ള യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.