കാട്ടിക്കുളം ടൗണിൽ പരിഷ്കരിച്ച ട്രാഫിക് നിയമങ്ങൾ ഇന്നു മുതൽ പ്രാബല്യത്തിൽ
കാട്ടിക്കുളം ടൗണിൽ പരിഷ്കരിച്ച ട്രാഫിക് നിയമങ്ങൾ ഇന്നു മുതൽ പ്രാബല്യത്തിൽ
കാട്ടിക്കുളം: തിരുനെല്ലി ഗ്രാമപ്പഞ്ചായത്തിലെ ട്രാഫിക് അഡ്വൈസറിയുടെ ഭാഗമായി പരിഷ്കരിച്ച ട്രാഫിക് അഡ്വൈസറി തീരുമാനങ്ങള്‍ ഇന്ന് രാവിലെ മുതല്‍ കാട്ടിക്കുളം ടൗണില്‍ നടപ്പിലാക്കും.
മുച്ചക്ര ഓട്ടോ പാര്‍ക്കിംഗ് നിലവില്‍ പാര്‍ക്കിംഗ് നടത്തുന്നതുപോലെ തുടര്‍ന്നും പാര്‍ക്കിംഗ് തുടരാവുന്നതാണ്. ജീപ്പ്, ടാക്സി നിലവില്‍ പാര്‍ക്കിംഗ് നടത്തുന്നതുപോലെ തുടര്‍ന്നും പാര്‍ക്കിംഗ് തുടരാവുന്നതും ജീപ്പ് സ്റ്റാന്‍ഡിന് പുറകിലായി വെള്ളിമൂങ്ങ(ജീത്തോ) വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാവുന്നതാണ്.
സ്വകാര്യ വാഹനങ്ങള്‍ മേലെ അമ്മാനി റോഡ് ജംഗ്ഷന്‍ മുതല്‍ ഹൈസ്കൂള്‍ ജംഗ്ഷന്‍ വരെയും താഴെ അമ്മാനി റോഡിനോട് ചേര്‍ന്ന പഞ്ചായത്ത് ഗ്രൗണ്ടിന്‍റെ സമീപം പൊതുഗതാഗതം തടസമില്ലാത്ത രീതിയില്‍ പാര്‍ക്ക് ചെയ്യാവുന്നതാണ്. ഗുഡ്സ് വാഹനങ്ങള്‍ മേലെ കാട്ടിക്കുളം കരിങ്കല്‍ ക്വാറിക്ക് സമീപവും താഴെ കാട്ടിക്കുളം പിഡബ്ല്യുഡി ഓഫീസിനു മുന്പിലായിട്ടും പാര്‍ക്ക് ചെയ്യാവുന്നതാണ്. ബസ്റ്റാന്‍ഡിനുള്ളില്‍ സ്വകാര്യ വാഹനങ്ങള്‍ പ്രവേശിക്കുന്നതും പാര്‍ക്ക് ചെയ്യുന്നതും കര്‍ശനമായി നിരോധിച്ചിട്ടുണ്ട്.