മുത്തങ്ങയിൽ മാരക മയക്കുമരുന്നുകളുമായി യുവാക്കൾ പിടിയിൽ
മുത്തങ്ങ ചെക്ക് പോസ്റ്റിൽ മാരക മയക്കുമരുന്നുകളുമായി യുവാക്കൾ പിടിയിൽ.
ബത്തേരി : മുത്തങ്ങ ചെക്ക് പോസ്റ്റിൽ മാരക മയക്കുമരുന്നുകളുമായി യുവാക്കൾ പിടിയിൽ. കോഴിക്കോട് സ്വദേശികളായ നടക്കാവ് കുന്നുമ്മേൽ വീട്ടിൽ കെ.പി ജിഷാദ് , കച്ചേരി ബിസ്മില്ല വീട്ടിൽ കെ.കെ ഷഹീർ എന്നിവരാണ് പിടിയിലായത്.
കഴിഞ്ഞ ദിവസം രാത്രി 9 മണിയോടെ ഹീറോ ഹോണ്ട സി.ബി.സെഡ് ബൈക്കിൽ വരികയായിരുന്ന ഇവരിൽ നിന്നും 21 ഗ്രാം എം.ഡി.എം.എ, 35 ഗ്രാം കഞ്ചാവ്, 2.40 ഗ്രാം ഹാഷിഷ് ഓയിൽ, 4 ഡയസ്പം ടാബ് ലറ്റ് എന്നിവയാണ് കണ്ടെടുത്തത്.
ഇവർക്കെതിരെ എൻ.ഡി.പി.എസ് ആക്ടിലെ വിവിധ വകുപ്പുകൾ പ്രകാരം കേസെടുത്തു. എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ എ.ആർ നിഗീഷിൻ്റെ നേതൃത്വത്തിൽ പ്രിവൻ്റീവ് ഓഫീസർ ജി.അനിൽകുമാർ, സി.ഇ.ഒമാരായ മൻസൂർ അലി, സനൂപ് എന്നിവരടങ്ങിയ ടീമാണ് പരിശോധന സംഘത്തിലുണ്ടായിരുന്നത്.