എന്നു തീരും ഈ ദുരിതയാത്ര … ? കൈതക്കൽ – കൊയിലേരി റോഡുപണി തുടങ്ങിയിട്ട് ഇന്നേക്ക് മൂന്നു വർഷം
എന്നു തീരും ഈ ദുരിതയാത്ര … ? കൈതക്കൽ – കൊയിലേരി റോഡുപണി തുടങ്ങിയിട്ട് ഇന്നേക്ക് മൂന്നു വർഷം
മാനന്തവാടി: ഏറെ കൊട്ടിഘോഷിച്ച് നടത്തിയ മാനന്തവാടി കൊയിലേരി കൈതക്കല്‍ റോഡു നവീകരണ പ്രവൃത്തിക്ക് ഇന്ന് മൂന്നാം വാര്‍ഷികം. പണി പൂര്‍ത്തിയാവാത്ത റോഡിലൂടെ യാത്ര ചെയ്യാനാവാതെ ജനം പൊറുതി മുട്ടുകയാണ്. എന്നിട്ടും ആര്‍ക്കും ഒരു കുലുക്കവുമില്ല.
2018 നവംബര്‍ 15 നായിരുന്നു അന്നത്തെ പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി.സുധാകരന്‍ കൊയിലേരിയില്‍ റോഡിന്റെ നവീകരണ പ്രവൃത്തി ഉദ്ഘാടനം നിര്‍വഹിച്ചത്. കിഫ്ബി പദ്ധതി പ്രകാരം 10.5 കി.മീറ്ററിലാണ് നിര്‍മ്മാണ പ്രവൃത്തി. 45.5 കോടിയാണ് ചിലവ്. വര്‍ഷം മൂന്നായിട്ടും പകുതി പോലും നിര്‍മ്മാണം നടന്നിട്ടില്ല. ഇപ്പോഴത്തെ നിലക്ക് നിര്‍മ്മാണ പ്രവര്‍ത്തി ഇനിയും ഒന്നു രണ്ടു വര്‍ഷം കൂടി നീണ്ടു പോയേക്കാം.
ആക്ഷന്‍കമ്മറ്റി രൂപീകരിച്ച് നിരവധി പ്രക്ഷോഭം നടത്തിയിട്ടും യാതൊരു ഗുണവുമില്ല. റോഡ് നിര്‍മ്മാണത്തിലെ അനാസ്ഥക്കെതിരെ നിയമനടപടികളുമായി മുന്നോട്ട് പോകാനാണ് തീരുമാനമെന്ന് ആക്ഷന്‍ കമ്മറ്റിയ്ക്ക് വേണ്ടി കെ.ബാബു ഫിലിപ്പ് കുടക്കച്ചിറ അറിയിച്ചിട്ടുണ്ട്.