October 14, 2024

ഇഞ്ചിക്ക് താങ്ങുവില 3000 രൂപ പ്രഖ്യാപിക്കണം – ജിഞ്ചര്‍ ഗ്രോവേഴ്സ് അസോസിയേഷൻ

Share

ഇഞ്ചിക്ക് താങ്ങുവില 3000 രൂപ പ്രഖ്യാപിക്കണം – ജിഞ്ചര്‍ ഗ്രോവേഴ്സ് അസോസിയേഷന്‍

ബത്തേരി: ഇഞ്ചിക്ക് താങ്ങുവിലയായി 3000 രൂപ പ്രഖ്യാപിക്കണമെന്ന് ജിഞ്ചര്‍ ഗ്രോവേഴ്സ് അസോസിയേഷന്‍ വാര്‍ഷിക സമ്മേളനം ആവശ്യപ്പെട്ടു. ഡബ്ല്യുസിഎസ്, എല്‍എ പട്ടയത്തില്‍ കെട്ടിടം നിര്‍മിക്കുന്നതിനുള്ള കോടതി വിലക്ക് മറികടക്കുന്നതിന് നിയമ നിര്‍മാണം നടത്തുക, ഇഞ്ചി കര്‍ഷകര്‍ക്ക് കര്‍ണാടകയില്‍ പോകുന്നതിനും വരുന്നതിനും കോവിഡ് മാനദണ്ഡങ്ങളില്‍ ഇളവ് വരുത്തുക എന്നീ ആവശ്യങ്ങളും ഉന്നയിച്ചു.

നഗരസഭ ചെയര്‍മാന്‍ ടി.കെ രമേശ് ഉദ്ഘാടനം ചെയ്തു. വി.വി ജോസഫ് അധ്യക്ഷത വഹിച്ചു. അഡ്വ.സി.യു.ജോണി, ടി.എസ് സലി, വര്‍ഗീസ് പാല്‍പാത്ത്, സനല്‍ ജോണ്‍, സോണി മൈലന്പാടി എന്നിവര്‍ പ്രസംഗിച്ചു. ഭാരവാഹികളായി സി.യു.ജോണി-രക്ഷാധികാരി, മത്തായി ചാഴിപ്പാറ-പ്രസിഡന്‍റ്, സനില്‍ ജോണ്‍-സെക്രട്ടറി, വര്‍ഗീസ് പാല്‍പാത്ത്-ട്രഷറര്‍ എന്നിവരെ തെരഞ്ഞെടുത്തു.


Share

Leave a Reply

Your email address will not be published. Required fields are marked *

Copyright © All rights reserved. | Newsphere by AF themes.