കണ്ണൂരില്‍ വിമാനമിറങ്ങിയ ശേഷം കാണാതായ യുവാവിനെ ബത്തേരിയിലെ റിസോര്‍ട്ടില്‍ കണ്ടെത്തി
1 min readകണ്ണൂരില്‍ വിമാനമിറങ്ങിയ ശേഷം കാണാതായ യുവാവിനെ ബത്തേരിയിലെ റിസോര്‍ട്ടില്‍ കണ്ടെത്തി
കണ്ണൂര്‍: ഗള്‍ഫില്‍നിന്ന് കണ്ണൂരില്‍ വിമാനമിറങ്ങിയശേഷം കാണാതായ യുവാവിനെ ബത്തേരിയിലെ റിസോര്‍ട്ടില്‍ കണ്ടെത്തി. ഏരുവേശി അമ്ബഴത്തുംചാലിലെ കുന്നേല്‍ സജു മാത്യുവിനെയാണ് (33) കണ്ടെത്തിയത്.
കഴിഞ്ഞമാസം എട്ടിന് ഷാര്‍ജയില്‍നിന്ന് കണ്ണൂര്‍ വിമാനത്താവളത്തിലിറങ്ങിയ സജു മാത്യുവിനെ കാണാതാവുകയായിരുന്നു. വിമാനത്താവളത്തിലെ നിരീക്ഷണ കാമറയില്‍ ഇയാള്‍ പുറത്തുവന്ന് ഒരു കാറില്‍ കയറുന്ന ദൃശ്യം ലഭിച്ചിരുന്നു. ഈ കാര്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ മേപ്പാടി സ്വദേശിനിയാണ് ആര്‍.സി ഉടമയെന്നു കണ്ടെത്തി.
ഇവരുടെ മകനില്‍നിന്ന് ശരത്ത് എന്നയാള്‍ കാര്‍ ഓടിക്കാന്‍ വാങ്ങിയതായിരുന്നു. സജു മാത്യുവിെന്‍റ സുഹൃത്താണ് ശരത്ത്. ഈ കാറിലാണ് സജു ബത്തേരിയിലെത്തിയത്. വീട്ടിലേക്ക് മടങ്ങാന്‍ താല്‍പര്യമില്ലെന്ന് ഇയാള്‍ പറഞ്ഞെങ്കിലും പരാതിയും കേസുമുള്ളതിനാല്‍ പൊലീസ് സ്റ്റേഷനില്‍ ഹാജരാകാന്‍ നിര്‍ദേശിക്കുകയായിരുന്നു.