February 16, 2025

കാറിൽ കടത്തിയ 100 കിലോ ചന്ദനവുമായി 3 പേർ അറസ്റ്റിൽ

Share


*കാറിൽ കടത്തിയ 100 കിലോ ചന്ദനവുമായി 3 പേർ അറസ്റ്റിൽ*

വൈത്തിരി : ചുണ്ടേലില്‍ നൂറുകിലോ ചന്ദനവുമായി മൂന്നുപേരെ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ പിടികൂടി. മലപ്പുറം വള്ളുവമ്ബ്രം സ്വദേശികളായ കുന്നുമ്മല്‍ അക്ബര്‍ (30), മോയിക്കല്‍ വീട്ടില്‍ അബൂബക്കര്‍ (30), വയനാട് ചുണ്ടേലിലെ പുല്ലങ്കുന്നത്ത് ഹര്‍ഷാദ് (28) എന്നിവരെയാണ് മേപ്പാടി റെയ്ഞ്ചര്‍ ഡി ഹരിലാലിന്റെ നേതൃത്വത്തിലുള്ള വനപാലകസംഘം അറസ്റ്റ് ചെയ്തത്.

ആനപ്പാറ വനത്തില്‍ നിന്ന് മുറിച്ച ചന്ദനത്തടിയുമായി സ്വിഫ്റ്റ് കാറില്‍ മലപ്പുറത്തേക്ക് കടക്കുന്നതിനിടെ ശനിയാഴ്ച പുലര്‍ച്ചെ ചുണ്ടേലില്‍ വച്ചാണ് പ്രതികള്‍ പിടിയിലായത്. ഒരു ചന്ദനമരത്തിന്റെ അഞ്ച് കഷണങ്ങളാണ് കാറിന്റെ ഡിക്കിയില്‍നിന്നും പിടികൂടിയത്. നൂറു കിലോ തൂക്കം വരുമെന്ന് വനപാലകര്‍ പറഞ്ഞു.

വനം ഉദ്യോഗസ്ഥരെ കണ്ടയുടന്‍ കാറില്‍ രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ സഹാഹസികമയായി പിന്തുടര്‍ന്നാണ് പ്രതികളെ പിടികൂടിയത്. കൂടുതല്‍ അന്വേഷണം നടന്നുവരികയാണ്. വയനാട്ടില്‍ നിരവധിയിടങ്ങളില്‍ നിന്ന് കഴിഞ്ഞ കാലങ്ങളില്‍ ചന്ദനമരം മോഷണം പോയിരുന്നു. പ്രതികളെ വൈകിട്ട് കല്‍പ്പറ്റ കോടതിയില്‍ ഹാജരാക്കും.


Share

Leave a Reply

Your email address will not be published. Required fields are marked *

Copyright © All rights reserved. | Newsphere by AF themes.