October 13, 2024

സംസ്ഥാനത്ത് സ്വർണ വില വീണ്ടും ഉയർന്നു ; പവന് 160 രൂപ കൂടി 36,880 ആയി

Share


സംസ്ഥാനത്ത് സ്വർണ വില വീണ്ടും ഉയർന്നു ; പവന് 160 രൂപ കൂടി 36,880 ആയി

സംസ്ഥാനത്ത് സ്വർണ വില വീണ്ടും ഉയർന്നു. 160 രൂപ വർധിച്ച് ഒരു പവൻ സ്വർണത്തിന്റെ വില 36,880 രൂപയായി. ഗ്രാമിന് 20 രൂപയാണ് ഉയർന്നത്. ഒരു ഗ്രാം സ്വർണത്തിന്റെ വില 4620 രൂപയാണ്.

36,720 രൂപയായിരുന്നു കഴിഞ്ഞ ദിവസത്തെ വില. ഈ മാസത്തെ ഏറ്റവും ഉയർന്ന നിലയിലാണ് സ്വർണവില. രണ്ട് ദിവസം മുൻപാണ് പവന് 560 രൂപ വർധിച്ചത്. ഇന്നലെ സ്വർണവിലയിൽ മാറ്റമുണ്ടായില്ല.

ഈ മാസത്തിന്‍റെ തുടക്കത്തിൽ ഏറ്റവും കുറഞ്ഞ നിലവാരത്തിലായിരുന്നു സ്വർണവില. തുടർന്ന് വില ഉയരുന്നതാണ് ദൃശ്യമായത്. ആഗോള വിപണിയിലെ ചലനങ്ങളാണ് ആഭ്യന്തര സ്വർണവിലയെ സ്വാധീനിക്കുന്നത്. സുരക്ഷിത നിക്ഷേപം എന്ന നിലയിൽ സ്വർണത്തിലേക്ക് കൂടുതൽ പേർ എത്തുന്നത് വില ഉയരാൻ ഇടയാക്കുന്നുണ്ട്.


Share

Leave a Reply

Your email address will not be published. Required fields are marked *

Copyright © All rights reserved. | Newsphere by AF themes.