നിർധന കുടുംബത്തിന് വീടൊരുക്കാൻ മീനങ്ങാടി സ്കൂൾ അധ്യാപക രക്ഷാകർത്തൃസമിതി ; സ്നേഹവീടിന് കട്ടില വച്ചു
നിർധന കുടുംബത്തിന് വീടൊരുക്കാൻ മീനങ്ങാടി സ്കൂൾ അധ്യാപക രക്ഷാകർത്തൃസമിതി ; സ്നേഹവീടിന് കട്ടില വച്ചു
മീനങ്ങാടി ഗവ.ഹയർ സെക്കണ്ടറി സ്കൂൾ അധ്യാപക രക്ഷാകർത്തൃസമിതി പൊതുജന പങ്കാളിത്തത്തോടെ ഒരു നിർധന കുടുംബത്തിനു നിർമിച്ചു നൽകുന്ന സ്നേഹവീടിൻ്റെ കട്ടില വയ്പുകർമം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ.ഇ വിനയൻ നിർവ്വഹിച്ചു. പി.ടി.എ പ്രസിഡണ്ട് മനോജ് ചന്ദനക്കാവ് അധ്യക്ഷത വഹിച്ചു. വാർഡ് മെമ്പർ ലൗസൺ, പ്രിൻസിപ്പാൾ ഷിവി കൃഷ്ണൻ, എസ്.എം.സി ചെയർമാൻ ടി.എം ഹൈറുദ്ദീൻ, അനിൽ കരണി, മിനി സാജു, ഹംസ ഏറാടൻ, ആനി ബാബു, വിജി എന്നിവർ പ്രസംഗിച്ചു.