ആദിവാസി യുവാവിനെതിരെ ചന്ദനത്തടി മോഷ്ടിച്ചെന്ന് കള്ളക്കേസ് ;
വനം വകുപ്പ് ഉദ്യോഗസ്ഥനെ സസ്‌പെന്റ് ചെയ്തു
ബത്തേരി: കാട്ടില്‍ നിന്നും ചന്ദനത്തടി മോഷ്ടിച്ചെന്നാരോപിച്ച് ആദിവാസി യുവാവിനെ കള്ളകേസില്‍ കുടുക്കാന്‍ ശ്രമിച്ച വനം വകുപ്പ് ഉദ്യോഗസ്ഥനെ സസ്‌പെന്റ് ചെയ്തു. കോഴിക്കോട് താമരശ്ശേരി റേഞ്ച് സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍ സി.എസ് വേണുവിനെയാണ് സംഭവത്തില്‍ അന്വേഷണവിധേയമായി സസ്‌പെന്റ് ചെയ്തത്.
സിഎസ് വേണു വയനാട് വന്യജീവി സങ്കേതം തോട്ടാമൂല സെക്ഷന്‍ ബീറ്റ് ഫോറസ്റ്റ് ഓഫീസറായിരിക്കെയാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. മുന്‍വൈരാഗ്യമാണ് കള്ളകേസില്‍ കുടുക്കാന്‍ പ്രേരിപ്പിച്ചതെന്നാണ് ആരോപണം.