ഇരട്ടക്കുട്ടികൾക്ക് ജന്മം നൽകിയ തവിഞ്ഞാൽ സ്വദേശിനിയായ യുവതി പ്രസവാനന്തരം മരണപ്പെട്ടു
1 min readഇരട്ടക്കുട്ടികൾക്ക് ജന്മം നൽകിയ തവിഞ്ഞാൽ സ്വദേശിനിയായ യുവതി പ്രസവാനന്തരം മരണപ്പെട്ടു
മാനന്തവാടി: ഇരട്ടകളായ പെൺകുട്ടികൾക്ക് ജന്മം നൽകിയ യുവതി പ്രസവാനന്തരം മരിച്ചു. കണ്ണൂർ കേളകം താഴെ ചാണപ്പാറ പ്രതീഷിന്റെ ഭാര്യ തവിഞ്ഞാൽ തിടങ്ങഴി പുത്തൻപുരക്കൽ പി.അനിഷ (24) ആണ് മരിച്ചത്. പുത്തൻപുരക്കൽ വിജയന്റെയും വിജിയുടെയും മകളാണ്.
വയനാട് മെഡിക്കൽ കോളേജിൽ വെച്ച് സിസേറിയന് ശേഷം ശാരീരിക പ്രശ്നങ്ങളെ തുടർന്ന് മേപ്പാടി സ്വകാര്യ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിക്കുകയും ചികിത്സയിലിരി ക്കെ മരിക്കുകയുമായിരുന്നു. നവജാത ശിശുക്കൾ മേപ്പാടിയിലെ സ്വകാര്യ മെഡിക്കൽ ആശുപത്രിയിൽ നവജാത ശിശു പരിചരണ വിഭാഗത്തിലാണ്. അനിഷയുടെ സംസ്കാരം ഇന്ന് ഉച്ചക്ക് 12.30 ന് തവിഞ്ഞാൽ തിടങ്ങഴിയിലെ വീട്ടുവളപ്പിൽ നടക്കും. സഹോദരങ്ങൾ: ആതിര, അർച്ചന.