പടിഞ്ഞാറത്തറയിൽ കാട്ടാനകളെ തുരത്തുന്നതിനിടെ വാച്ചർക്ക് പരിക്കേറ്റു

പടിഞ്ഞാറത്തറയിൽ കാട്ടാനകളെ തുരത്തുന്നതിനിടെ വാച്ചർക്ക് പരിക്കേറ്റു
പടിഞ്ഞാറത്തറ: പടിഞ്ഞാറത്തറ കാപ്പിക്കളത്തിന് സമീപമിറങ്ങിയ കാട്ടാനകൂട്ടത്തെ തുരത്തുന്നതിനിടയിൽ വനപാലകന് കാലിന് ഗുരുതര പരിക്കേ റ്റു. പടിഞ്ഞാറത്തറ സെക്ഷൻ ഫോറസ്റ്റ് ഓഫീസിലെ വാച്ചർ കുറ്റിയാംവയൽ ചെറുതായിൽ സിജോ (45) യ്ക്കാണ് പരിക്കേറ്റത്.
കാട്ടാനകളെ ഉൾക്കാടിലേക്ക് തുരത്തുന്നതിനിടെ മീൻമുട്ടിക്ക് മുകൾ ഭാഗത്ത് വെച്ചാണ് സംഭവമെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചു. കാട്ടാന സിജോയെ തട്ടിയിട്ടതിനെ തുടർന്നാണ് അപകടമെന്നാണ് പ്രാഥമിക വിവരം. കാലിന്റെ അസ്ഥിക്ക് പൊട്ടലേറ്റ സിജോയെ ആദ്യം വയനാട് മെഡിക്കൽ കോളേജിലും പിന്നീട് വിദഗ്ധ ചികിത്സാർത്ഥം കോഴിക്കോട് മെഡിക്കൽ കോളേജിലേക്കും മാറ്റി.
