പ്രളയത്തിൽ തകർന്ന പാലം പുന:സ്ഥാപിച്ചില്ല; സ്കൂൾ തുറന്ന ദിനത്തിൽ കുത്തിയിരിപ്പ് സമരം നടത്തി വിദ്യാർഥികൾ
പ്രളയത്തിൽ തകർന്ന പാലം പുന:സ്ഥാപിച്ചില്ല; സ്കൂൾ തുറന്ന ദിനത്തിൽ കുത്തിയിരിപ്പ് സമരം നടത്തി വിദ്യാർഥികൾ
പനമരം: 2019ലെ പ്രളയത്തിൽ തകർന്ന ചെറുകാട്ടൂർ ഇഞ്ചിമലക്കടവ് പാലം പുന:സ്ഥാപിക്കാത്തതിൽ പ്രതിഷേധിച്ച് വിദ്യാർഥികൾ കുത്തിയിരിപ്പ് സമരം നടത്തി. കബനി നദി കടക്കാൻ മുമ്പ് നിർമിച്ച പാലം തകർന്നതോടെ സ്കൂളിലെത്താൻ എഴ് കിലോമീറ്ററിലധികം ചുറ്റേണ്ട ഗതികേട് വന്നതിനാലും, ജീവൻ പണയം വെച്ച് ചങ്ങാടത്തിൽ പുഴ കടക്കേണ്ടി വന്നതിനാലുമാണ് സമരം. തുടർന്ന് പനമരം പോലീസെത്തി വിദ്യാർഥികളെ സമരത്തിൽ നിന്നും പിന്തിരിപ്പിച്ചതോടെ രക്ഷിതാക്കൾ സമരം ഏറ്റെടുത്തു. പ്രശ്നപരിഹാരം കാണുന്നത് വരെ സമരം തുടരുമെന്ന് സമരക്കാർ പറഞ്ഞു.