പനമരം പുഴയിൽ യുവാവ് അകപ്പെട്ടതായി സംശയം; തിരച്ചിൽ നടത്തുന്നു
പനമരം: പനമരം പഴയ പോലീസ് സ്റ്റേഷന് സമീപത്തെ പുഴയിൽ യുവാവ് അകപ്പെട്ടതായി സംശയം. മീൻ പിടിക്കുന്നതിനിടയിലാണ് സംഭവം. വാരാമ്പറ്റ കൊറച്ച പണിയ കോളനിയിലെ കുരുന്തന്റെ മകൻ നന്ദു (20) വാണ് പുഴയിൽ പോയതായി സംശയമുള്ളത്. ഫയർഫോഴ്സ്, സി.എച്ച് റെസ്ക്യൂ ടീം, പനമരം പോലീസ്, നാട്ടുകാർ തുടങ്ങിയവർ തിരച്ചിൽ നടത്തുകയാണ്.