നൂൽപ്പുഴ കല്ലൂരിൽ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി
നൂൽപ്പുഴ കല്ലൂരിൽ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി
നൂൽപ്പുഴ: കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. കല്ലൂർ കാളിച്ചിറ കോളനിയിലെ വിജയൻ (48) ന്റെ മൃതദേഹമാണ് കണ്ടെത്തിയത്. കഴിഞ്ഞ ഞായറാഴ്ച്ച വൈകുന്നേരം മുതലാണ് വിജയനെ കാണാതായത്. തുടർന്ന് കല്ലൂർ പുഴയിൽ അകപ്പെട്ടതാവാം എന്ന നിഗമനത്തിൽ തിരച്ചിൽ നടത്തിയിരുന്നു. ഇന്ന് ഉച്ചയോടെ കല്ലൂർ പുഴയിൽ കാളിച്ചിറ ഭാഗത്ത് വെച്ചാണ് വിജയന്റെ മൃതദേഹം കണ്ടെടുത്തത്.
വീടിന്റെ ഭാഗത്തു നിന്നും നൂറു മീറ്ററോളം മാറിയാണ് മൃതദേഹം കണ്ടെത്തിയത്.