മുത്തങ്ങയിൽ വീണ്ടും മയക്കുമരുന്നു വേട്ട; മാരക മയക്കുമരുന്നായ എം.ഡി.എം.എയുമായി യുവാവ് പിടിയിൽ
മുത്തങ്ങയിൽ വീണ്ടും മയക്കുമരുന്നു വേട്ട; മാരക മയക്കുമരുന്നായ എം.ഡി.എം.എയുമായി യുവാവ് പിടിയിൽ
മുത്തങ്ങ. മുത്തങ്ങ എക്സൈസ് ചെക്ക് പോസ്റ്റിൽ വാഹന പരിശോധനക്കിടെ മാരകമയക്കുമരുന്നായ എം.ഡി.എം.എ യുമായി യുവാവ് പിടിയിൽ. കോഴിക്കോട് കലരാന്തിരി മാനുപ്പുറം ആലപ്പുയിൽ വീട്ടിൽ പൊയിലിൽ മുഹമ്മദ് അലവി (23) ആണ് പിടിയിലായത്. ഇയാളിൽ നിന്നും 2.95 ഗ്രാം എം.ഡി.എം.എ കണ്ടെടുത്തു. മയക്കുമരുന്ന് കടത്താൻ ഉപയോഗിച്ച കെ.എൽ 07 സി.ഡബ്ല്യു 1302 കാറും കസ്റ്റഡിയിലെടുത്തു. ഇയാൾക്കെതിരെ എൻ.ഡി.പി.എസ് നിയമ പ്രകാരം കേസ് രജിസ്റ്റർ ചെയ്ത് അറസ്റ്റ് രേഖപ്പെടുത്തി. പ്രതിയെയും തൊണ്ടി മുതലുകളും സുൽത്താൻ ബത്തേരിഎക്സൈസ് റേഞ്ച് ഓഫീസിൽ തുടർ നടപടികൾക്കായി ഹാജരാക്കി. എക്സൈസ് സർക്കിൾ ഇൻസ്‌പെക്ടർ എ.ആർ നിഗീഷ്, ചെക്ക് പോസ്റ്റ് പ്രിവൻ്റീവ് ഓഫീസർമാരായ ജി. അനിൽ കുമാർ, പി.എ പ്രകാശ്, സിവിൽ എക്സൈസ് ഓഫീസർമാരായ മൻസൂർ അലി, സനൂപ് എന്നിവരുടെ സംഘമാണ് ഇയാളെ അറസ്റ്റു ചെയ്തത്.