വിദ്വേഷ പ്രചാകരെ തള്ളി കളയുക, വിഭജന രാഷ്ട്രീയത്തെ ചെറുക്കുക – വെൽഫെയർ പാർട്ടി
1 min readവിദ്വേഷ പ്രചാകരെ തള്ളി കളയുക, വിഭജന രാഷ്ട്രീയത്തെ ചെറുക്കുക – വെൽഫെയർ പാർട്ടി
ബത്തേരി: വിദ്വേഷ പ്രചാകരെ തള്ളി കളയുക, വിഭജന രാഷ്ട്രീയത്തെ ചെറുക്കുക എന്ന പ്രമോയം ഉയർത്തി വെൽഫെയർ പാർട്ടി സംഘടിപ്പിക്കുന്ന കാംപയിന്റെ ഭാഗമായി സുൽത്താൻ ബത്തേരി മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച പൊതുയോഗം അമ്പലവയലിൽ നടന്നു. മണ്ഡലം പ്രസിഡന്റ് കെ.എം സാദിഖലിയുടെ അദ്ധ്യക്ഷതയിൽ ജില്ലാ പ്രസിഡന്റ് വി.മുഹമ്മദ് ശരീഫ് ഉദ്ഘാടനം ചെയ്തു. ജില്ല സെക്രട്ടറി പി.എച്ച് ഫൈസൽ, വിമൻ ജസ്റ്റീസ് മൂവ്മെന്റ് ജില്ല പ്രസിഡന്റ് കെ.കെ റഹീന എന്നിവർ സംസാരിച്ചു. സക്കീർ ഹുസൈൻ മീനങ്ങാടി സ്വഗതവും മണിനാരയണൻ നന്ദിയും പറഞ്ഞു.