രണ്ടര വയസ്സുകാരിയെ മീനങ്ങാടി പുഴംകുനി പുഴയിൽ കാണാതായി; തിരച്ചിൽ തുടരുന്നു : നാടാകെ പ്രാർത്ഥനയിൽ
മീനങ്ങാടി : മീനങ്ങാടി പുഴംകുനി പുഴയിൽ രണ്ടര വയസ്സുകാരിയെ കാണാതായി. ഇന്ന് രാവിലെ 10.15 ഓടെയാണ് കുട്ടിയെ കാണാതായത്.
കുട്ടിയെ കണ്ടെത്താൻ നാടും നാട്ടുകാരും ജീവനക്കാരും കൈ മെയ് മറന്ന് തിരയുമ്പോഴും കുട്ടി ഇപ്പോഴും കാണാമറയത്താണ്.
പുഴംകുനിയിലെ ബന്ധുവീട്ടിലെത്തിയ കൽപ്പറ്റ മാനിവയൽ തട്ടാരകത്തൊടി വീട്ടിൽ ഷിജുവിൻ്റെ മകൾ ശിവപാർവണയെയാണ് കാണാതായത്.
ഫയർഫോഴ്സും പോലീസും സ്ഥലത്ത് തിരച്ചിൽ തുടരുകയാണ്.