ഇന്ധന വിലവര്‍ധന; മോദിയുടെ നാട്ടിൽ പെട്രോൾ പമ്പിൽ ചായ വിതരണം ചെയ്ത് പ്രതിഷേധിച്ച് പുൽപ്പള്ളി സ്വദേശികൾ

ഇന്ധന വിലവര്‍ധന; മോദിയുടെ നാട്ടിൽ പെട്രോൾ പമ്പിൽ ചായ വിതരണം ചെയ്ത് പ്രതിഷേധിച്ച് പുൽപ്പള്ളി സ്വദേശികൾ
പുല്‍പള്ളി: ഇന്ധന വിലവര്‍ധനവിനെതിരെ മലയാളി യുവാക്കളുടെ വേറിട്ട പ്രതിഷേധം ശ്രദ്ധേയമായി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നാടായ ഗുജറാത്തിലെ വഡോദരയിലെ പെട്രോള്‍ പമ്ബില്‍ കേരള ചായ വിതരണം ചെയ്താണ് യുവാക്കള്‍ പ്രതിഷേധിച്ചത്. പുല്‍പള്ളി സ്വദേശികളായ അഭിജിത്ത് കെ. വര്‍ഗീസും സി.എസ്. ജോജിയുമാണ് പ്രതിഷേധം അറിയിച്ചത്.
ഇന്ത്യ മുഴുവന്‍ സ്കൂട്ടിയില്‍ സഞ്ചരിച്ച് ഹെല്‍മറ്റ് ഉപയോഗത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് ജനങ്ങളെ ബോധവത്കരിക്കുക എന്ന ലക്ഷ്യത്തോടെയാണ് യാത്ര തിരിച്ചത്. ഇന്ധനവില അടിക്കടി ഉയര്‍ന്നതോടെ വഡോദരയിലെത്തിയ ഇവര്‍ ചായ വിതരണം ചെയ്ത് പ്രതിഷേധിക്കുകയായിരുന്നു. ഒക്ടോബര്‍ നാലിന് പുല്‍പള്ളി പഴശ്ശിരാജ കോളജില്‍ നിന്ന് ആരംഭിച്ച യാത്ര നിലവില്‍ 2500 കിലോമീറ്റര്‍ പിന്നിട്ടു.
