വൈത്തിരിയിൽ കഞ്ചാവുമായി യുവാക്കൾ പിടിയിൽ
വൈത്തിരിയിൽ കഞ്ചാവുമായി യുവാക്കൾ പിടിയിൽ
വൈത്തിരി: ജില്ലയിലെ വൈത്തിരി, മേപ്പാടി, പടിഞ്ഞാറത്തറ, കൽപ്പറ്റ ഭാഗങ്ങളിലെ റിസോർട്ടുകൾ കേന്ദ്രീകരിച്ച് കഞ്ചാവും മറ്റും ലഹരി വസ്തുക്കളും വിൽപ്പന നടത്തുന്നു എന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ വയനാട് എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ സജിത്ത് ചന്ദ്രനും സംഘവും വൈത്തിരി ഭാഗങ്ങളിൽ നടത്തിയ പരിശോധനയിൽ കഞ്ചാവുമാ യി നാല് യുവാക്കൾ പിടിയിൽ.
താമരശ്ശേരി കാക്കൂർ മലയിൽ തൊടികയിൽ ഷഹാൻ (31), താമരശ്ശേരി നരിക്കുനി കൂടത്തിൽ മുഹമ്മദ് റാഷിദ് (26), താമരശ്ശേരി നരിക്കുനി ചെങ്ങോട്ടു പൊയിൽ പുറായിൽ ബിജിൽ (28), നിലമ്പൂർ വഴിക്കടവ് കോരംകുന്ന് പുഴ കാട്ടുകുണ്ടിൽ ജുനൈദ് (33) എന്നിവരെയാണ് പിടികൂടിയത്. ഇവർ സഞ്ചരിച്ചു കെ.എൽ 56 ഇ 9338 മഹിന്ദ്ര താർ വാഹനത്തിൽ നിന്നും 50 ഗ്രാം കഞ്ചാവ് കണ്ടെടുത്തു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാണ്ട് ചെയ്തു.