കോവിഡ് ബ്രിഗേഡ് മുന്നണിപ്പോരാളികൾക്ക് കൽപ്പറ്റ ജനറൽ ആശുപത്രി സ്റ്റാഫ് കൗൺസിലിന്റെ നേതൃത്വത്തിൽ യാത്രയയപ്പ് നൽകി
കൽപ്പറ്റ : കോവിഡ് മഹാമാരിക്കാലത്ത് കൽപ്പറ്റ ജനറൽ ആശുപത്രിയിൽ സേവനം ചെയ്ത ജീവനക്കാർക്ക് ആശുപത്രി സ്റ്റാഫ് കൗൺസിൽ വകയായി യാത്രയപ്പ് നൽകി. സൂപ്രണ്ട് ഡോക്ടർ ശ്രീകുമാർ മുകുന്ദൻ പരിപാടി ഉദ്ഘാടനം ചെയ്തു. ഡെപ്യൂട്ടി സൂപ്രണ്ട് ഡോക്ടർ ജോസഫ് വി.ഡി അധ്യക്ഷത വഹിച്ചു. ആശുപത്രിയിൽ സേവനം ചെയ്ത എല്ലാ ജീവനക്കാർക്കും സർട്ടിഫിക്കറ്റും ഉപഹാരവും നൽകി. കോവിഡ് കാലത്ത് ജനറൽ ആശുപത്രിയിൽ സേവനം നൽകിയ നൂറിൽപരം ജീവനക്കാരെ കൽപ്പറ്റ മുൻസിപ്പാലിറ്റി ചെയർമാൻ സ്ഥലത്തില്ലാത്തതിനാൽ ഫോൺ മുഖേന പ്രത്യേകം അഭിനന്ദനവും ആയതിനുള്ള നന്ദിയും സൂപ്രണ്ട് വഴി അറിയിക്കുകയും ചെയ്തു. ചടങ്ങിൽ ആശുപത്രി ആർ.എം.ഒ ഡോക്ടർ അരുൺ മംഗലത്ത് സ്വാഗതവും, സ്റ്റാഫ് കൗൺസിൽ ട്രഷറർ സുബൈറത്ത് നന്ദിയും പറഞ്ഞു.