സ്വർണവിലയിൽ ഇന്നും വർധന ; പവന് 80 രൂപ കൂടി 35,640 ആയി
സ്വർണവിലയിൽ ഇന്നും വർധന ; പവന് 80 രൂപ കൂടി 35,640 ആയി
സംസ്ഥാനത്ത് സ്വർണവില ഇന്നും കൂടി. പവന് എൺപത് രൂപയുടെ വർധനവും ഗ്രാമിന് പത്ത് രൂപയുടെ വർധനവുമാണ് ഇന്ന് ഉണ്ടായിരിക്കുന്നത്. ഒരു പവൻ സ്വർണത്തിന് 35,640 രൂപയാണ് ഇന്നത്തെ വില. ഗ്രാമിന് 4455 രൂപയുമായി.
ഇന്നലെ ഒരു പവന് 35,560 രൂപയും ഗ്രാമിന് 4445 രൂപയമായിരുന്നു. ഇന്നലേയും സ്വർണവില വർധിച്ചിരുന്നു. പവന് 120 രൂപയായിരുന്നു ഇന്നലെ കൂടിയത്.
ഒക്ടോബർ ഒന്നിനായിരുന്നു ഈ മാസം ഏറ്റവും കുറഞ്ഞ വിലയിൽ സ്വർണ വ്യാപാരം നടന്നത്. ഈ മാസം 15 ന് സ്വർണം ഏറ്റവും ഉയർന്ന നിലയിലെത്തി. ഒരു പവൻ സ്വർണത്തിന് 35,840 ആയിരുന്നു അന്ന് വില.