ഇന്ധനവില കുതിക്കുന്നു ; ഇന്ന് പെട്രോളിന് 35 പൈസയും ഡീസലിന് 37 പൈസയും കൂട്ടി
ഇന്ധനവില കുതിക്കുന്നു ; ഇന്ന് പെട്രോളിന് 35 പൈസയും ഡീസലിന് 37 പൈസയും കൂട്ടി
സാധാരണക്കാര്‍ക്കടക്കം വലിയ ദുരിതമായി രാജ്യത്ത് ഇന്ധന വില കുതിക്കുന്നു. പെട്രോളിന് ഒരു ലിറ്ററിന് 35 പൈസയും ഡീസലിന് ലിറ്ററിന് 37 പൈസയുമാണ് ഇന്ന് കൂട്ടിയത്. ഇതോടെ കൊച്ചിയില്‍ ഡീസലിന് 100.96 രൂപയും പെട്രോളിന് 107. 20 രൂപയും വര്‍ധിച്ചു.
തിരുവനന്തപുരത്ത് പെട്രോള്‍ വില 109.20ഉം ഡീസല്‍ വില 102.75 രൂപയുമാണ് കൂടിയത്. തുടര്‍ച്ചയായ മൂന്നാം ദിവസമാണ് ഇന്ധന വിലയില്‍ വന്‍ വര്‍ധനവുണ്ടാകുന്നത്.