സംസ്ഥാനത്ത് സ്വര്‍ണ വിലയിൽ വർധന ; പവന് 120 രൂപ കൂടി 35,560 ആയി
1 min readസംസ്ഥാനത്ത് സ്വര്‍ണ വിലയിൽ വർധന ; പവന് 120 രൂപ കൂടി 35,560 ആയി
സംസ്ഥാനത്ത് സ്വര്‍ണ വില ഉയര്‍ന്നു. ഒരു പവൻ സ്വര്‍ണത്തിന് 35,560 രൂപയാണ് വില. ഒരു ഗ്രാം സ്വര്‍ണത്തിന് 4,445 രൂപയും. ഇന്നലെ ഒരു പവൻ സ്വര്‍ണത്തിന് 35,440 രൂപയായിരുന്നു വില. പവന് 120 രൂപയാണ് ഉയര്‍ന്നത്. രാജ്യാന്തര വിപണിയിൽ ട്രോയ് ഔൺസിന് 1,773.88 ഡോളറിലാണ് വ്യാപാരം.
ഒക്ടോബര്‍ ഒന്നിന് പവന് 34,720 രൂപയായിരുന്നു വില. ഇതാണ് ഈ മാസത്തെ ഇതുവരെയുള്ള കുറഞ്ഞ നിരക്ക്. പിന്നീട് സ്വര്‍ണ വില ഉയര്‍ന്നിരുന്നു. ഒക്ടോബര്‍ 15ന് ഒരു പവൻ സ്വര്‍ണത്തിന് 35,840 രൂപയായിരുന്നു വില. ഇതാണ് ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്ക്. ഈ മാസം ഇതുവരെ പവന് 840 രൂപയുടെ വര്‍ധനയാണുള്ളത്.
ഒക്ടോബറില്‍ വില ഉയര്‍ന്നത് സ്വര്‍ണ നിക്ഷേപകര്‍ക്ക് പ്രതീക്ഷ നല്‍കിയിരുന്നു. പണപ്പെരുപ്പം ഉയരുന്നതിനാല്‍ വില താൽക്കാലികമായി ഇടിഞ്ഞാലും സ്വര്‍ണ വില ഉയരാനുള്ള സാധ്യതകള്‍ നിരീക്ഷകര്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. സെപ്റ്റംബര്‍ നാലു മുതല്‍ ആറു വരെ ഒരു പവന്‍ സ്വര്‍ണത്തിന് 35,600 രൂപയായിരുന്നു വില. ഇതായിരുന്നു സെപ്റ്റംബറിലെ ഏറ്റവും ഉയര്‍ന്ന നിരക്ക്. പിന്നീട് വില കുറഞ്ഞു.
സെപ്റ്റംബര്‍ 30ന് കഴിഞ്ഞ അഞ്ച് മാസങ്ങള്‍ക്കിടയിലെ ഏറ്റവും താഴ്ന്ന നിരക്കില്‍ ആയിരുന്നു സ്വര്‍ണ വില. പവന് 34,440 രൂപയായിരുന്നു വില. കഴിഞ്ഞ മാസം പവന് 1,000 രൂപയാണ് കുറഞ്ഞത് . ഓഹരികള്‍ കരുത്താര്‍ജിച്ചതും യുഎസ് ബോണ്ടുകളില്‍ നിന്നുള്ള വരുമാനം ഉയര്‍ന്നതും കഴിഞ്ഞ മാസം സ്വര്‍ണത്തിന് മങ്ങലേല്‍പ്പിച്ചിരുന്നു .
ഡോളറിൻെറ വിനിമയ മൂല്യം ഉയര്‍ന്നതും സ്വര്‍ണത്തിന് തിരിച്ചടിയായി മാറിയിരുന്നു.ആഗസ്റ്റ് ഒന്ന്, രണ്ട് തിയതികളിൽ ആഗസ്റ്റിലെ ഏറ്റവും ഉയര്‍ന്ന നിരക്കിലായിരുന്നു സ്വര്‍ണ വില . ഒരു പവൻ സ്വര്‍ണത്തിന് 36,000 രൂപയായിരുന്നു വില. ഒരു ഗ്രാം സ്വര്‍ണത്തിന് 4,500 രൂപയും. പിന്നീട് ആഗസ്റ്റ് ഒൻപതിന് സ്വര്‍ണ വില പവന് 34,680 രൂപയായി കുറഞ്ഞിരുന്നു. ഇതാണ് ആഗസ്റ്റിലെ ഏറ്റവും കുറഞ്ഞ നിരക്ക്.