സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ കുറവ്;
തുടർച്ചയായ രണ്ടാം ദിവസവും വില കുറഞ്ഞ് പവന് 35352 രൂപയായി
സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ കുറവ്;
തുടർച്ചയായ രണ്ടാം ദിവസവും വില കുറഞ്ഞ് പവന് 35352 രൂപയായി
സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ തുടര്‍ച്ചയായ രണ്ടാം ദിവസവും ഇടിവ്. പവന് 480 രൂപ കുറഞ്ഞ് 35360 ആയിരുന്നു ഇന്നലത്തെ വില. ഇന്നത് എട്ട് രൂപ കൂടി കുറഞ്ഞ് 35352 ആയി മാറി. ഗ്രാമിന് ഒരു രൂപയാണ് ഇന്ന് കുറഞ്ഞത്. ഇന്നലെ ഗ്രാമിന് 60 രൂപയായിരുന്നു കുറഞ്ഞത്. ഇന്ന് ഗ്രാമിന്റെ നില 4419 രൂപയാണ്.
ഇന്നലെ 4420 രൂപയായിരുന്നു സ്വര്‍ണത്തിന്റെ വില. ഒക്ടോബര്‍ 15 ന് 4480 രൂപയിലേക്ക് ഉയര്‍ന്ന ശേഷമായിരുന്നു ഇടിവുണ്ടായത്. അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണവിലയിലുണ്ടാകുന്ന ഏറ്റക്കുറച്ചിലും ഡോളറിനെതിരായ ഇന്ത്യന്‍ രൂപയുടെ പ്രകടനവുമാണ് കേരളത്തിലെ സ്വര്‍ണ വിലയെ കാര്യമായി ബാധിക്കുന്നത്.
24 കാരറ്റ് സ്വര്‍ണത്തിനും ഇന്ന് ഒരു രൂപ കുറഞ്ഞു. 4821 ആണ് ഇന്നത്തെ വില. പവന് 38568 രൂപയാണ് ഇതിന്റെ വില. ഇന്നലെ 24 കാരറ്റ് സ്വര്‍ണം പവന് 38576 രൂപയായിരുന്നു വില. എട്ട് രൂപയുടെ കുറവാണ് ഇന്ന് ഉണ്ടായിരിക്കുന്നത്. ഉത്സവ കാലമായതിനാല്‍ കേരളത്തില്‍ സ്വര്‍ണത്തിന് ഡിമാന്റ് കൂടുന്ന സമയം കൂടിയാണിത്. ഹോള്‍മാര്‍ക് സ്വര്‍ണം മാത്രമേ ജ്വല്ലറികള്‍ വില്‍ക്കാവൂ എന്നതാണ് നിലവിലെ നിയമം. അതിനാല്‍ ശുദ്ധമായ സ്വര്‍ണം തന്നെയാണ് വാങ്ങുന്നതെന്ന് ഉപഭോക്താക്കള്‍ ഉറപ്പാക്കുക. സ്വര്‍ണം വാങ്ങുമ്ബോള്‍ ബില്ല് കൈപ്പറ്റാന്‍ മറക്കാതിരിക്കുക.