വയനാട്ടിൽ നിന്നുള്ള കേരള – തമിഴ്നാട് ബസ് സർവീസ് പുനരാരംഭിക്കണമെന്ന ആവശ്യം ശക്തം
വയനാട്ടിൽ നിന്നുള്ള കേരള – തമിഴ്നാട് ബസ് സർവീസ് പുനരാരംഭിക്കണമെന്ന ആവശ്യം ശക്തം
ബത്തേരി: കോവിഡ് മഹാമാരിമൂലം ഏര്‍പ്പെടുത്തിയ ലോക്ഡൗണ്‍ കാരണം താല്‍ക്കാലികമായി നിര്‍ത്തിവെച്ച കേരള തമിഴ്നാട് അന്തര്‍സംസ്ഥാന സര്‍വിസുകള്‍ പുനരാരംഭിക്കണമെന്ന യാത്രക്കാരുടെ ആവശ്യം ശക്തമാവുന്നു. 2020 മാര്‍ച്ച് മുതലാണ് സര്‍വിസുകള്‍ നിര്‍ത്തിവെച്ചത്. കോവിഡ് രോഗവ്യാപനം തടയാനാണ് നിരോധനം ഏര്‍പ്പെടുത്തിയത്. രണ്ടുവര്‍ഷമായി ഊട്ടി, ബംഗളൂരു, മൈസൂരു ഭാഗത്തേക്കും കല്‍പറ്റ, സുല്‍ത്താന്‍ ബത്തേരിയില്‍നിന്ന് ഗൂഡല്ലൂര്‍, പന്തല്ലൂര്‍ വഴി പെരിന്തല്‍മണ്ണ, തൃശൂര്‍ റൂട്ടുകളിലേക്കുമുള്ള കെ.എസ്.ആര്‍.ടി.സി അന്തര്‍സംസ്ഥാന സര്‍വിസുകള്‍ നിര്‍ത്തലാക്കിയിട്ട്.
കോവിഡ് രോഗവ്യാപനം കുറഞ്ഞ സാഹചര്യത്തില്‍ ലോക്ഡൗണ്‍ ഇളവുകള്‍ നല്‍കിയതോടെ നീലഗിരിയില്‍നിന്ന് ടി.എന്‍.എസ്.ടി.സിയുടെ സര്‍വിസുകള്‍ കര്‍ണാടകത്തിലേക്ക് പുനരാരംഭിച്ചു. കര്‍ണാടക സര്‍വിസും നീലഗിരിയിലേക്ക് ആരംഭിച്ചു. കേരളത്തിലേക്കുള്ള സര്‍വിസുകളാണ് പുനരാരംഭിക്കാത്തത്.
കേരളത്തില്‍നിന്ന് കെ.എസ്.ആര്‍.ടി.സികളുടെ സര്‍വിസുകളുടെ വിലക്ക് തുടരുകയാണ്. എന്നാല്‍, സുല്‍ത്താന്‍ ബത്തേരിയില്‍നിന്ന് കെ.എസ്.ആര്‍.ടി.സിയുടെ മലബാര്‍ സര്‍വിസ് തമിഴ്നാടിന്റെ പാട്ടവയല്‍ അതിര്‍ത്തി വരെ തുടങ്ങി. വഴിക്കടവ്, വൈത്തിരി വഴിയുള്ള ഇരു സംസ്ഥാന സര്‍വിസുകള്‍ പുനരാരംഭിക്കണമെന്നാണ് യാത്രക്കാരുടെ ആവശ്യം.https://chat.whatsapp.com/G7wAu5Ohn9mK545ZYjLZS3
കെ.എസ്.ആര്‍.ടി.സിയുടെ കര്‍ണാടക ത്തിലേക്കുള്ള സര്‍വിസ് തുടങ്ങിയിട്ടുണ്ടെങ്കിലും ഗൂഡല്ലൂര്‍ വഴി മൈസൂരു, ബംഗളൂരു സര്‍വിസ് പുനരാരംഭിച്ചിട്ടില്ല. തമിഴ്നാട് ട്രാന്‍സ്പോര്‍ട്ട് മന്ത്രിയുടെ അനുവാദം ലഭിക്കാത്തതിനാല്‍ അവിടേക്കുള്ള എല്ലാ സര്‍വിസുകളും അതിര്‍ത്തിവരെയുള്ളൂവെന്ന് പെരിന്തല്‍മണ്ണ കെ.എസ്. ആര്‍. ടി. സി ഡിപ്പോ അധികൃതര്‍ പറഞ്ഞു. ഇരു സംസ്ഥാന സര്‍വിസുകളും ആരംഭിക്കാത്തതുമൂലം ഗൂഡല്ലൂരില്‍നിന്ന് വഴിക്കടവിലേക്ക് യാത്രക്കാര്‍ അമിത ചാര്‍ജ് നല്‍കിയാണ് ടാക്സി ജീപ്പുകളെ ആശ്രയിക്കുന്നത്.