വിനോദസഞ്ചാരികൾക്ക് മയക്കുമരുന്ന് എത്തിക്കുന്ന സംഘം പടിഞ്ഞാറത്തറയിൽ പിടിയിൽ
വിനോദസഞ്ചാരികൾക്ക് മയക്കുമരുന്ന് എത്തിക്കുന്ന സംഘം പടിഞ്ഞാറത്തറയിൽ പിടിയിൽ
പടിഞ്ഞാറത്തറ: ബാണാസുര സാഗര്‍ ഡാം പരിസരത്തെത്തിച്ചേരുന്ന വിനോദ സഞ്ചാരികള്‍ക്കടക്കം മയക്കു മരുന്ന് എത്തിക്കുന്ന നാലംഗ സംഘം പിടിയിൽ.
താമരശ്ശേരി സ്വദേശികളായ മലയില്‍ തൊടുകയില്‍ ഇ.സി. ഷഫാന്‍ (30), കിഴക്കേതൊടുകയില്‍ കെ.ടി. ഷിബിലി (21), പൂറായില്‍ വി.സി. ബിജിന്‍ (28), മലപ്പുറം എടവണ്ണ വാളാന്‍ പറമ്പന്‍ അബ്ദുള്‍ ജസീല്‍ (26) എന്നിവരാണ് പടിഞ്ഞാറത്തറ ഡാമിനു സമീപം വൈശാലിമുക്കിൽ നടത്തിയ വാഹന പരിശോധനക്കിടെ പിടിയിലായത്.
ജില്ലാ പോലീസ് മേധാവിയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ലഹരി
വിരുദ്ധ സേനാംഗങ്ങളും പടിഞ്ഞാറത്തറ പോലീസും ആണ് പ്രതികളെ അറസ്റ്റ് ചെയ്തത്. സംഘത്തിൽ നിന്ന് കാല്‍ കിലോയോളം കഞ്ചാവും, മാരകമയക്കുമരുന്നായ 0.48 ഗ്രാം എം.ഡി.എം.എയും ഒരു ലക്ഷത്തി തൊണ്ണൂറ്റി ആറായിരം രൂപയും പിടിച്ചെടുത്തു.
ഇവർ സഞ്ചരിച്ച ജീപ്പും കസ്റ്റഡിയിൽ എടുത്തു. ചെറിയ പൊതികളിലായി സൂക്ഷിച്ചുവച്ച നിലയിലായിരുന്നു മയക്കുമരുന്നുണ്ടായിരുന്നത്.