October 11, 2024

നെന്‍മേനി പഞ്ചായത്തിൽ താല്ക്കാലിക പ്രൊജക്ട് അസിസ്റ്റന്റ് നിയമനം; ഒക്ടോബർ 26 ന്

Share

നെന്‍മേനി പഞ്ചായത്തിൽ താല്ക്കാലിക പ്രൊജക്ട് അസിസ്റ്റന്റ് നിയമനം; ഒക്ടോബർ 26 ന്

നെന്‍മേനി ഗ്രാമ പഞ്ചായത്ത് ഓഫീസില്‍ ദിവസവേതനാടിസ്ഥാനത്തില്‍ പ്രൊജക്ട് അസിസ്റ്റന്റിനെ നിയമിക്കുന്നു. സംസ്ഥാന സാങ്കേതിക പരീക്ഷ കണ്‍ട്രോളര്‍ /സാങ്കേതിക വിദ്യാഭ്യാസ ബോര്‍ഡ് നടത്തുന്ന മൂന്ന് വര്‍ഷത്തെ ഡിപ്ലോമ ഇന്‍ കമേഴ്‌സ്യല്‍ പ്രാക്ടീസ് / ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍ ആന്റ് ബിസിനസ് മാനേജ്‌മെന്റ് പാസായവര്‍ അല്ലെങ്കില്‍ അംഗീകൃത സര്‍വ്വകലാശാലാ ബിരുദവും ഒരു വര്‍ഷത്തില്‍ കുറയാതെയുള്ള അംഗീകൃത ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷനോ , പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷനോ പാസായിട്ടുള്ള പട്ടിക വര്‍ഗ്ഗ വിഭാഗക്കാര്‍ക്ക് അപേക്ഷിക്കാവുന്നതാണ്. യോഗ്യതാ വിവരങ്ങള്‍ ഉള്‍പ്പെടെയുള്ള വിശദമായ അപേക്ഷ ഒക്ടോബര്‍ 25 ന് വൈകീട്ട് 4 നകം പഞ്ചായത്ത് ഓഫീസില്‍ ലഭിക്കണം. കൂടിക്കാഴ്ച്ച 26 ന് 11 മണിയ്ക്ക് പഞ്ചായത്ത് ഓഫീസില്‍ നടക്കും.


Share

Leave a Reply

Your email address will not be published. Required fields are marked *

Copyright © All rights reserved. | Newsphere by AF themes.