ഹണിട്രാപ്പിനായി കെണിയൊരുക്കുന്നതിനിടെ ക്രിമിനൽ സംഘം പിടിയിൽ
1 min readഹണിട്രാപ്പിനായി കെണിയൊരുക്കുന്നതിനിടെ ക്രിമിനൽ സംഘം പിടിയിൽ
മാനന്തവാടി: ഹണിട്രാപ്പിനായി കെണിയൊരുക്കുന്നതിനിടെ ക്രിമിനൽ സംഘം പോലീസ് പിടിയിലായി. തൊണ്ടർനാട് കുഞ്ഞോം അലോഫ്റ്റ് വില്ല എന്ന ഹോംസ്റ്റേയിൽ നിന്നാണ്
മോഷണം, പിടിച്ചുപറി, ഹണി ട്രാപ്പ്, കഞ്ചാവ് കേസ് തുടങ്ങി നിരവധി കേസുകളിൽ പ്രതികളായ എട്ടംഗസംഘത്തെ തൊണ്ടർനാട് എസ്.ഐ രാംജിത്തിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം പിടികൂടിയത്. ഇവരിൽ നിന്നും 100 ഗ്രാം കഞ്ചാവും പിടികൂടി.
വടകര എടച്ചേരി സ്വദേശി പൂവാളന്റവിട അഫ്സൽ, കുറ്റ്യാടി വടയം ഇടത്തിപ്പൊയിൽ ഫാസിൽ, കുറ്റ്യാടി തളീക്കര കുനിയിൽ അജ്മൽ , തൊട്ടിൽപാലം ചാപ്പൻതോട്ടം ഷോബിൻപോൾ , കാഞ്ഞങ്ങാട് ശക്തി നഗർ അഷ്റഫ്, തൊട്ടിൽപാലം ചാത്തങ്ങോട്ടുനട നിയാസ്, കാഞ്ഞങ്ങാട് പാണത്തൂർ അജി ജോസഫ് , കാഞ്ഞങ്ങാട് പാണത്തൂർ സരിൻ സണ്ണി എന്നിവരെയാണ് പോലീസ് അറസ്റ്റു ചെയ്തത്.
വടകര എടച്ചേരി സ്വദേശി അഫ്സൽ കുഞ്ഞോത്ത് നടത്തിവന്ന അലോഫ്റ്റ് വില്ല എന്ന ഹോം സ്റ്റേ കേന്ദ്രീകരിച്ച് സ്ത്രീകളെ കൊണ്ടുവന്ന് ആവശ്യക്കാരെ എത്തിച്ച് ചതിയിൽ പെടുത്തി പണമുണ്ടാക്കാനുള്ള ഗൂഢാലോചനയാണ് പോലീസിൻറെ കൃത്യമായ ഇടപെടൽ മൂലം പൊളിഞ്ഞത് അഫ്സൽ മുൻപ് കോറോത്തെ മസാജ് സെന്ററിൽ നിന്നുംപരിചയപ്പെട്ട കുറ്റ്യാടി സ്വദേശിയായ ഒരുസ്ത്രീ 25000 രൂപയ്ക്ക് അന്യസംസ്ഥാനക്കാരായ പെൺകുട്ടികളെ മസാജിങ്ങ് എന്ന പേരിൽ എത്തിച്ചു നൽകാമെന്ന് പറഞ്ഞിരുന്നു. ഇവരെ കാണിച്ച് ആവശ്യക്കാരെ എത്തിച്ച് ബ്ലാക്ക്മെയിൽ ചെയ്ത് പണം തട്ടാമെന്നായിരുന്നു ഇവരുടെ ഉദ്ദേശം. ഇതിനായി മുൻപ് ഹണിട്രാപ്പ് ചെയ്ത് പരിചയമുള്ള ഫാസിലിനെയും അജ്മലിനെയും കൂടെകൂട്ടി ഇവർ രണ്ടു പേരും മാനന്തവാടി സ്റ്റേഷൻ പരിധിയിൽ ഹണിട്രാപ്പ് കേസിൽ പ്രതികളാണ്.
ഇവർക്ക് സ്ത്രീകളെ എത്തിച്ചു നൽകാമെന്ന് പറഞ്ഞ കുറ്റ്യാടി സ്വദേശിനിക്ക് എതിരെയും അന്വേഷണം നടക്കുന്നുണ്ട്. ഇവർ സഞ്ചരിച്ചിരുന്ന നാലുകാറും ഒരു ബൈക്കും എട്ടു മൊബൈൽ ഫോണുകളും സ്ത്രീകൾക്ക് നൽകാനായി കരുതിയിരുന്ന മുപ്പത്തി ഒമ്പതിനായിരം രൂപയും പോലീസ് കണ്ടെടുത്തു.