വയനാട് മെഡിക്കല്‍ കോളേജ്: ഹോസ്‌പിറ്റല്‍ ഡെവലപ്പ്‌മെന്റ് സൊസൈറ്റി രൂപവത്കരിച്ചു
വയനാട് മെഡിക്കല്‍ കോളേജ്: ഹോസ്‌പിറ്റല്‍ ഡെവലപ്പ്‌മെന്റ് സൊസൈറ്റി രൂപവത്കരിച്ചു
മാനന്തവാടി : വയനാട് ഗവ.മെഡിക്കല്‍ കോളേജില്‍ ഹോസ്പിറ്റല്‍ ഡെവലപ്പ്‌മെന്റ് സൊസൈറ്റി രൂപവത്കരിച്ച് സര്‍ക്കാര്‍ ഉത്തരവ് ഇറക്കി. ആരോഗ്യവകുപ്പ് മന്ത്രിയുടെ പ്രതിനിധി, വിവിധവകുപ്പ് ഉദ്യോഗസ്ഥര്‍, ജനപ്രതിനിധികള്‍, നിയമസഭയില്‍ പ്രാതിനിധ്യമുള്ള രാഷ്ട്രീയപ്പാര്‍ട്ടി പ്രതിനിധികള്‍ എന്നിവര്‍ ഈ കമ്മിറ്റിയില്‍ ഉണ്ടാവും.
കളക്ടര്‍ ചെയര്‍മാനായും മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ വൈസ് ചെയര്‍മാനായുമാണ് ഉത്തരവ് ഇറങ്ങിയത്. ആശുപത്രി സൂപ്രണ്ട് സെക്രട്ടറിയും ലേസെക്രട്ടറി ട്രഷററുമാണ്. കളക്ടര്‍, മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍, വയനാട് എം.പി., മാനന്തവാടി എം.എല്‍.എ., ആരോഗ്യമന്ത്രിയുടെ പ്രതിനിധി, ജില്ലാപഞ്ചായത്ത് പ്രസിഡന്റ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്, മെഡിക്കല്‍ കോളേജ് സൂപ്രണ്ട്, ലേസെക്രട്ടറി, ഡി.എം.ഒ., നഴ്‌സിങ് സൂപ്രണ്ട്, പൊതുമരാമത്ത്, ജലസേചന, വൈദ്യുതിവകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവരടങ്ങിയ 12 അംഗ എക്സിക്യുട്ടീവ് അംഗങ്ങളും ഹോസ്പിറ്റല്‍ ഡെവലപ്പ്മെന്റ് സൊസൈറ്റിയില്‍ ഉണ്ടാവും.