October 13, 2024

വിജയദശമി ആഘോഷിച്ചു

Share

വിജയദശമി ആഘോഷിച്ചു

പനമരം: പൊങ്ങിനി ശ്രീ പരദേവതാ ഭദ്രകാളി പുള്ളിമാലമ്മ ക്ഷേത്രത്തിൽ നടന്ന വിദ്യാരംഭ ചടങ്ങിൽ നൂറു കണക്കിന് കുട്ടികൾ ആദ്യക്ഷരം കുറിച്ചു. അമൃത ഹോസ്പിറ്റൽ മെഡിക്കൽ ഓഫീസർ ഡോ.സഞ്ജീവ് വാസുദേവ്, അഡ്വ. എം.ഡി. വെങ്കിട സുബ്രഹ്മണ്യം, റിട്ട. പ്രധാനാധ്യാപകൻ സി.രാജഗോപാലൻ ചീക്കല്ലൂർ, പനമരം ഗവ.ഹയർ സെക്കൻഡറി പ്രധാനാധ്യാപകൻ പി.മോഹനൻ എന്നിവർ കുട്ടികൾക്ക് ആദ്യക്ഷരം കുറിച്ചു നൽകി.

തുടർന്നു നടന്ന സാംസ്‌കാരിക സമ്മേളനത്തിൽ സി.രാജഗോപാലൻ ചീക്കല്ലൂർ വിജയദശമി സന്ദേശം നൽകി. എം.പ്രഭാകരൻ അധ്യക്ഷത വഹിച്ചു.
കുട്ടികൾക്കുള്ള സനാതന ധർമ പാഠശാലയുടെ ഉദ്ഘാടനം ദേശീയ അധ്യാപക അവാർഡ് ജേതാവ് വി.മധു നിർവഹിച്ചു. ക്ഷേത്രത്തിൽ ദിവസപൂജ ഫണ്ട്‌ സമാഹരണത്തിന്റെ ഭാഗമായി സുശീല സുരേഷിൽ നിന്നും ആദ്യത്തെ ഫണ്ട്‌ ഏറ്റുവാങ്ങിക്കൊണ്ട് പ്രസിഡന്റ് ഒ.ടി ബാലകൃഷ്ണൻ നിർവഹിച്ചു. എം. സുരേന്ദ്രൻ, സെക്രട്ടറി എം.ഗംഗാധരൻ, ഓമന രാമചന്ദ്രൻ എന്നിവർ സംസാരിച്ചു.


Share

Leave a Reply

Your email address will not be published. Required fields are marked *

Copyright © All rights reserved. | Newsphere by AF themes.