നജീബിന്റെ തിരോധാനത്തിന് അഞ്ചു വർഷം; എം.എസ്.എഫ് പ്രതിഷേധിച്ചു
നജീബിന്റെ തിരോധാനത്തിന് അഞ്ചു വർഷം; എം.എസ്.എഫ് പ്രതിഷേധിച്ചു
കമ്പളക്കാട് : ജെ.എൻ.യു വിദ്യാർഥിയായിരുന്ന നജീബ് അഹമ്മദിന്റെ തിരോധാനത്തിന് അഞ്ചു വർഷം തികയുമ്പോഴും യാതൊരു അന്വേഷണ പുരോഗതിയും ഇല്ലാത്തതിൽ എം.എസ്.എഫ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കമ്പളക്കാട് ടൗണിൽ പ്രതിഷേധിച്ചു.
എ.ബി.വി.പി ഗുണ്ടകളുമായുണ്ടായ തർക്കത്തിനു ശേഷമാണ് നജീബിനെ കാണാതായത്. നാളിതുവരെ ഒരു അന്വേഷണവും വേണ്ടവിധം നടന്നിട്ടില്ല. നജീബിന്റെ മാതാവ് ഫാത്തിമ നഫീസ ഇന്നും നീതിക്ക് വേണ്ടിയുള്ള പോരാട്ടത്തിലാണ്. ഫലവത്തായ അന്വേഷണം ഉണ്ടാവണമെന്നും നജീബിന് എന്തു സംഭവിച്ചു എന്നതിന് ഉത്തരം വേണമെന്നും ആവശ്യപ്പെട്ടാണ് പ്രതിഷേധ സംഗമം നടത്തിയത്. എം.എസ്.എഫ് ദേശീയ നിർവ്വാഹക സമിതി അംഗവും യൂത്ത് ലീഗ് ജില്ലാ സെക്രട്ടറിയുമായ സി.എച്ച് ഫസൽ സംഗമം ഉദ്ഘാടനം ചെയ്തു. റമീസ് പനമരം, പി.എം റിൻഷാദ്, ഫായിസ് തലക്കൽ, ഫസൽ കമ്പളക്കാട്, ലുഖ്മാനുൽ ഹക്കീം വി.പി.സി തുടങ്ങിയവർ പങ്കെടുത്തു.