മാനന്തവാടി താലൂക്കിലെ വന്യമൃഗശല്യം; ഒ.ആർ കേളു എം.എൽ.എയുടെ മൗനം പ്രതിഷേധാർഹം – യൂത്ത് ലീഗ്
മാനന്തവാടി താലൂക്കിലെ വന്യമൃഗശല്യം; ഒ.ആർ കേളു എം.എൽ.എയുടെ മൗനം പ്രതിഷേധാർഹം – യൂത്ത് ലീഗ്
മാനന്തവാടി: മാനന്തവാടി
താലൂക്കിലെ വിവിധ പ്രദേശങ്ങളിൽ അനുദിനം വർദ്ധിച്ചു വരുന്ന വന്യമൃഗശല്യം പരിഹരിക്കുന്നതിൽ ഒ.ആർ കേളു എം.എൽ.എയുടെ മൗനം പ്രതിഷേധാർഹമാണെന്ന് മാനന്തവാടി നിയോജക മണ്ഡലം മുസ്ലിം യൂത്ത് ലീഗ് കമ്മിറ്റി.
വനം വകുപ്പും സർക്കാരും അടിയന്തിരമായി ഈ വിഷയത്തിൽ ഇടപെടണമെന്നും, ജനങ്ങളുടെ ജീവനും സ്വത്തിനും മതിയായ സുരക്ഷ ഉറപ്പു വരുത്തണമെന്നും യൂത്ത് ലീഗ് ആവശ്യപ്പെട്ടു. വന്യമൃഗങ്ങളുടെ ആക്രമണത്തിൽ നഷ്ടം നേരിട്ടവർക്ക് അർഹമായ നഷ്ടപരിഹാരം ഉടനടി നൽകണമെന്നും ആവശ്യപ്പെട്ട് ഡി.എഫ്.ഒ യ്ക്ക് നിവേദനവും നൽകി.
മാനന്തവാടി നിയോജക മണ്ഡലം മുസ്ലിം യൂത്ത് ലീഗ് പ്രസിഡണ്ട് ഹാരിസ് കാട്ടിക്കുളം,ജനറൽ സെക്രട്ടറി ശിഹാബ് മലബാർ, ട്രഷറർ അസീസ് വെള്ളമുണ്ട,
വൈസ് പ്രസിഡണ്ടുമാരായ കബീർ മാനന്തവാടി, മുസ്തഫ പാണ്ടിക്കടവ്,
സെക്രട്ടറി സാലി പനമരം എന്നിവർ നേതൃത്വം നൽകി.