ചികിത്സാ സഹായം വാഗ്ദാനം ചെയ്ത് യുവതിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കിയതായി പരാതി ; മൂന്ന് പേർ അറസ്റ്റിൽ
ചികിത്സാ സഹായം വാഗ്ദാനം ചെയ്ത് യുവതിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കിയതായി പരാതി ; മൂന്ന് പേർ അറസ്റ്റിൽ
പുൽപ്പള്ളി : പുൽപ്പള്ളി പോലീസ് സ്റ്റേഷൻ പരിധിയിലെ 38 വയസ്സുകാരിയെ ചികിത്സാ സഹായം വാഗ്ദാനം ചെയ്ത് എറണാകുളത്തെത്തിച്ച് കൂട്ടബലാത്സംഗത്തിന് ഇരയാക്കിയതായി പരാതി. കേസിൽ മൂന്ന് പേരെ പോലീസ് അറസ്റ്റു ചെയ്തു.
സ്നേഹദാനം എന്ന ചാരിറ്റബിൾ സംഘടനയുടെ പ്രധാന ഭാരവാഹിയായ മലവയൽ തൊവരിമല കക്കത്ത് പറമ്പിൽ ഷംഷാദ് ( 24 ), ബത്തേരി റഹ്മത്ത്നഗർ മേനകത്ത് ഫസൽ മഹബൂബ് ( ഫസൽ – 23 ), അമ്പലവയൽ ചെമ്മങ്കോട് സൈഫു റഹ്മാൻ (26) എന്നിവരാണ് പിടിയിലായത്.
കഴിഞ്ഞ മാസം 27നാണ് സംഭവം. പരാതിക്കാരിയായ യുവതിയെ ചികിത്സയും ചികിത്സാധന സഹായവും
വാഗ്ദാനം നൽകി പുൽപ്പള്ളിയിൽ നിന്നും എറണാകുളത്തേക്ക് കൂട്ടിക്കൊണ്ടുപോയി ഒരു ഹോട്ടലിൽ മുറിയെടുത്ത് കുടിക്കാൻ ജ്യൂസ് പോലത്തെ ദ്രാവകം കൊടുത്തു മയക്കിയ ശേഷം പ്രതികൾ കൂട്ടബലാത്സംഗത്തിന് ഇരയാക്കി എന്നാണ് പരാതി.
സുൽത്താൻ ബത്തേരി സബ് ഡിവിഷൻ ഡി.വൈ.എസ്.പി വി.എസ് പ്രദീപ് കുമാർ, പുൽപ്പള്ളി പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ കെ.ജി പ്രവീൺ കുമാർ എസ്.ഐ കെ.എസ് ജിതേഷ്, എൻ.വി മുരളീദാസ്, പി.എ ഹാരിസ്, അബ്ദുൾ നാസർ, വി.എം വിനീഷ് എന്നിവർ ചേർന്നാണ് അറസ്റ്റ് ചെയ്തത്.
പ്രതികളെ തെളിവെടുപ്പിനു ശേഷം ബത്തേരി കോടതിയിൽ ഹാജരാക്കും.