അതിമാരക മയക്കുമരുന്നായ എം.ഡി.എം.എയുമായി യുവാവ് പിടിയിൽ
അതിമാരക മയക്കുമരുന്നായ എം.ഡി.എം.എയുമായി യുവാവ് പിടിയിൽ
കൽപ്പറ്റ: അതിമാരക മയക്കുമരുന്നായ എം.ഡി.എം.എയുമായി യുവാവ് പിടിയിൽ. കല്പറ്റ കെ.എസ്.ആർ.ടി.സി ഗ്യാരേജിനു സമീപം താമസിച്ചു വരുന്ന ചുഴലി കുമ്പളമൂല സ്വദേശി ചോലയിൽ അജ്മൽ ( അജു – 20 ) ആണ് പിടിയിലായത്.
വയനാട് ജില്ലാ പോലീസ് മേധാവി ഡോ.അർവിന്ദ് സുകുമാർ ഐ.പി.എസിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് ജില്ലാ ലഹരി വിരുദ്ധ സേനാംഗങ്ങളും കൽപ്പറ്റ എസ്.ഐ ടി.ഖാസിമും പാർട്ടിയും കൽപ്പറ്റ വെള്ളാരംകുന്ന് പെട്രോൾ പമ്പിനു സമീപം നടത്തിയ പരിശോധനയിലാണ് മയക്കുമരുന്നുകൾ കണ്ടെടുത്തത്.
ഇയാളിൽ നിന്നും 100 ഗ്രാം കഞ്ചാവും, മനുഷ്യ മസ്തിഷ്കത്തെ സാരമായി ബാധിക്കുന്നതും ഓർമ്മ ശക്തിയെ എട്ടു മണിക്കൂറോളം നേരം ഇല്ലായ്മ ചെയ്യുന്നതും സമീപ ഭാവിയിൽ മനോ രോഗത്തിനു ഹേതുവാക്കുന്നതുമായ അര ഗ്രാമോളം അതി മാരക മയക്കു മരുന്നായ എം.ഡി.എം.എയും പിടികൂടി. 3000 രൂപയും കണ്ടെടുത്തു. അറസ്റ്റു ചെയ്ത ഇയാൾക്കെതിരെ എൻ.ഡി.പി.എസ് ആക്ടു പ്രകാരം കേസ് രജിസ്റ്റർ ചെയ്തു.