പനമരം ഗവ.ഹൈസ്കൂളിലെ കുട്ടി പോലീസും നഹ്ദ ഹൈപ്പർ മാർക്കറ്റും സംയുക്തമായി പനമരത്തെ നവജ്യോതി വൃന്ദമന്ദിരത്തിന് ഒരു മാസത്തേക്കുള്ള ഭക്ഷ്യകിറ്റുകൾ നൽകി
1 min read
പനമരം ഗവ.ഹൈസ്കൂളിലെ കുട്ടി പോലീസും നഹ്ദ ഹൈപ്പർ മാർക്കറ്റും സംയുക്തമായി പനമരത്തെ നവജ്യോതി വൃന്ദമന്ദിരത്തിന് ഒരു മാസത്തേക്കുള്ള ഭക്ഷ്യകിറ്റുകൾ നൽകി
പനമരം: അന്താരാഷ്ട്ര വയോജന ദിനത്തിൽ പനമരത്തെ നവജ്യോതി വൃന്ദമന്ദിരത്തിന് ഒരു മാസത്തേക്കുള്ള ഭക്ഷ്യകിറ്റുകൾ
നൽകി. പനമരം ഗവ.ഹൈസ്കൂളിലെ കുട്ടി പോലീസും അഞ്ചാംമൈൽ കെല്ലൂറിലെ നഹ്ദ ഹൈപ്പർ മാർക്കറ്റും സംയുക്തമായാണ് വൃദ്ധ സദനത്തിലേക്ക് ഒരു മാസത്തേക്കാവശ്യമായ ഭക്ഷ്യധാന്യങ്ങളും പച്ചക്കറികളും വിതരണം ചെയ്തത്.
അരിയും പച്ചക്കറികളും ഹൈപ്പർ മാർക്കറ്റ് നൽകിയപ്പോൾ മസാല പൊടികളും പഞ്ചസാരയും മറ്റും പനമരത്തെ എസ്.പി.സി കേഡറ്റുകൾ ശേഖരിച്ച് എത്തിക്കുകയായിരുന്നു.
പത്തു വർഷത്തിന് മുകളിലായി
സി.എം.സി മാനന്തവാടിയുടെ കീഴിൽ പ്രവർത്തിക്കുന്ന പനമരം – മേച്ചേരി റോഡിലെ നവജ്യോതി വൃന്ദമന്ദിരത്തിൽ കോഴിക്കോട്, തൃശൂർ, കണ്ണൂർ, വയനാട് എന്നീ ജില്ലകളിൽ നിന്നുള്ള 21 അന്തേവാസികളാണുള്ളത്. ഇവരെ പരിചരിക്കുന്നതിനായി പത്ത് ജീവനക്കാരുമുണ്ട്. ഇവർക്കാവശ്യമായ ഭക്ഷ്യവിഭവങ്ങളായിരുന്നു ഒരുക്കിയത്.
ഭക്ഷ്യകിറ്റ് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ഷംസാദ് മരക്കാർ കൈമാറി. ചടങ്ങിൽ നെഹ്ദ ഹൈപ്പർ മാർക്കറ്റ് എം.ഡി വി.ഫസലു റഹ്മാൻ, പനമരം എസ്.ഐ എൻ.അജീഷ് കുമർ , അധ്യാപകരായ ടി.ടി ജെയിംസ്, കെ.രേഖ, ടി.നവാസ്, സി.ആർ ദിനേഷ്, സിസ്റ്റർ ജെയ്സി ജോസ് , സിസ്റ്റർ ക്ലാരറ്റ് എന്നിവർ പങ്കെടുത്തു. കൂടാതെ വയോജന ദിനത്തിൽ പനമരം സ്കൂളിലെ മുഴുവൻ കുട്ടി പോലീസ് മെമ്പർമാരും അവരുടെ വീടിനടുത്തുള്ള പ്രായമായവരെ സന്ദർശിക്കുകയും ആശംസകൾ കൈമാറുകയും ചെയ്തു.