മീനങ്ങാടിയിൽ അതിമാരക മയക്കുമരുന്നായ എം.ഡി.എം.എയുമായി യുവാവ് പിടിയിൽ
മീനങ്ങാടിയിൽ അതിമാരക മയക്കുമരുന്നായ എം.ഡി.എം.എയുമായി യുവാവ് പിടിയിൽ
മീനങ്ങാടി: മാരക മയക്കുമരുന്നായ എം.ഡി.എം.എയുമായി യുവാവ് അറസ്റ്റിൽ. മീനങ്ങാടി ചെണ്ടകുനി പുതുർ വീട്ടിൽ എ.അനിൽ (22) ആണ് പിടിയിലായത്. ഇയാളിൽ നിന്നും 1.195 ഗ്രാം എം.ഡി.എം.എ പിടിച്ചെടുത്തു. മയക്കുമരുന്നുമായി പ്രതി സഞ്ചരിച്ച കെ.എൽ 73 ഡി 5657 ബൈക്കും കസ്റ്റഡിയിലെടുത്തു. ഇയാൾക്കെതിരെ എൻ.ഡി.പി.എസ് ആക്ടു പ്രകാരം കേസ് രജിസ്റ്റർ ചെയ്തു.
വയനാട് എക്സൈസ് ഇന്റലിജൻസ് നൽകിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ വയനാട് എക്സൈസ് ലഹരി വിരുദ്ധ സ്ക്വാഡ് സർക്കിൾ ഇൻസ്പെക്ടർ സജിത്ത് ചന്ദ്രയും സംഘവും മീനങ്ങാടി പരിസരത്ത് വെച്ച് നടത്തിയ പരിശോധനയിൽ മാരക മയക്കുമരുന്നുമായ എം.ഡി.എം.എ പിടികൂടിയത്.