മാനന്തവാടിയിൽ സ്‌കൂട്ടറില്‍ കടത്തുകയായിരുന്ന13 ലിറ്റര്‍ വിദേശമദ്യവുമായി
മധ്യവയസ്‌കന്‍ പിടിയില്‍
1 min read
മാനന്തവാടിയിൽ സ്‌കൂട്ടറില്‍ കടത്തുകയായിരുന്ന13 ലിറ്റര്‍ വിദേശമദ്യവുമായി
മധ്യവയസ്‌കന്‍ പിടിയില്‍
മാനന്തവാടി : സ്‌കൂട്ടറില്‍ കടത്തുകയായിരുന്ന13 ലിറ്റര്‍ വിദേശമദ്യവുമായി
മധ്യവയസ്‌കന്‍ പിടിയില്‍. തിരുനെല്ലി മലയില്‍ വീട്ടില്‍ പുഷ്പാധരന്‍ (ഉണ്ണി 52) ആണ് മാനന്തവാടി എക്സൈസ് സംഘത്തിന്റെ പിടിയിലായത്.
മാനന്തവാടി എക്‌സൈസ് സര്‍ക്കിള്‍ ഓഫീസിലെ പ്രിവന്റീവ് ഓഫീസര്‍ കെ. അനില്‍കുമാര്‍, സിവില്‍ എക്‌സൈസ് ഓഫീസര്‍ എം. അര്‍ജുന്‍ എന്നിവര്‍ മാനന്തവാടി ടൗണില്‍ വെച്ച് നടത്തിയ പരിശോധനയിലാണ് സ്‌കൂട്ടറില്‍ കടത്തിക്കൊണ്ടുവരികയായിരുന്ന 13 ലിറ്റര്‍ വിദേശമദ്യം പിടികൂടിയത്.
ഒക്ടോബര്‍ 01, 02 തീയതികളില്‍ മദ്യശാലകള്‍ക്ക് അവധിയായതിനാല്‍ അനധികൃത വില്‍പ്പനക്കായി പുഷ്പാധരന്‍ ശേഖരിച്ച മദ്യമാണ് പിടികൂടിയത്. ഇയാള്‍ മുമ്പും സമാന കേസില്‍ പ്രതിയാണെന്ന് എക്‌സൈസ് അധികൃതർ അറിയിച്ചു.