പണം വെച്ച് ചീട്ടുകളി; ആറംഗ സംഘത്തെ പനമരം പോലീസ് പിടികൂടി
പണം വെച്ച് ചീട്ടുകളി; ആറംഗ സംഘത്തെ പനമരം പോലീസ് പിടികൂടി
പനമരം: പനമരം പോലീസ് സ്റ്റേഷൻ പരിധിയിലെ വാറുമ്മൽ കടവ് വെള്ളരിവയലിൽ പണം വെച്ച് ചീട്ടുകളിച്ചതിന് ആറു പേരെ
പനമരം പോലീസ് പിടികൂടി. കാരക്കാമല സ്വദേശികളായ കപ്യാരു മലയിൽ ജോൺസൻ ജോസഫ് (45), അനക്കാടൻ ഷറഫുദ്ധീൻ (43), പനമരം ചോലക്കൽ സിദ്ധീഖ് (39), എള്ളുമന്ദം പന്നിച്ചാൽച്ചാൽ വേങ്ങത്തോടൻ ജുനൈദ് (29), അഞ്ചുകുന്ന് കണ്ണാടി മുസമ്മിൽ (24), മാനന്തവാടി എടച്ചേരി ഹമീദ് (49) എന്നിവരാണ് പിടിയിലായത്.
കളിക്കളത്തിൽ നിന്നും 46340 രുപയും കണ്ടെടുത്തു. ജില്ലാ പോലീസ് മേധാവിക്ക് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് പനമരം എസ്.ഐ എൻ.അജീഷ് കുമാർ, സ്പെഷ്യൽബ്രാഞ്ച് എ.എസ്.ഐ കെ.എൻ സുനിൽകുമാർ, സി.പി.ഒമാരായ ഗിരീഷ് അണ്ണൻ, സി.ആർ ദിനേശ്, ടി.ആർ പ്രവീൺ, ഡ്രൈവർ സി.എൻ ജയേഷ് എന്നിവരാണ് ഇവരെ പിടികൂടിയത്.