October 11, 2024

കമ്പളക്കാട്ടെ ചിക്കൻ, മീൻ കടകളിൽ ആരോഗ്യ വകുപ്പിന്റെ പരിശോധന

Share

കമ്പളക്കാട്ടെ ചിക്കൻ, മീൻ കടകളിൽ ആരോഗ്യ വകുപ്പിന്റെ പരിശോധന

കമ്പളക്കാട് : കമ്പളക്കാട് ടൗണിലെ മീൻകടയിലും, കോഴിക്കടയിലും ആരോഗ്യ വകുപ്പ് അധികൃതർ പരിശോധന നടത്തി. കെൽട്രോൺ വളവിലെ എ.ആർ ചിക്കൻ കടയിലും അതിനോട് ചേർന്ന് പ്രവർത്തിക്കുന്ന ഒരു മീൻ കടകയിലുമാണ് പരിശോധന നടത്തിയത്.

ബുധനാഴ്ച രാവിലെയായിരുന്നു ആരോഗ്യ വകുപ്പിന്റെ മിന്നൽ പരിശോധന. ലൈസൻസ് ഇല്ലാതെയാണ് കടകൾ പ്രവർത്തിക്കുന്നതെന്ന് പരിശോധനയിൽ കണ്ടെത്തി. കടകളിലെ മലിന ജലം ടൗണിലെ ഓടകളിലേക്ക് ഒഴുക്കിവിടുന്നതായും പരിസരമാകെ മലിനമായി കിടക്കുന്നതായും കണ്ടെത്തി. കൂടാതെ ഹെൽത്ത് കാർഡ് ഇല്ലാതെയാണ് ജോലിക്കാർ ഇവിടെ പണി എടുക്കുന്നതെന്നും പരിശോധനയിൽ കണ്ടെത്തി.
തുടർന്ന് കടകൾ പ്രവർത്തിക്കണമെങ്കിൽ
കണ്ടെത്തിയ അപാകതകൾ 24 മണിക്കൂറിനുള്ളിൽ പരിഹരിക്കാൻ കർശന നിർദ്ദേശം നൽകി. പരിഹരിക്കാത്ത പക്ഷം നിയമനടപടി സ്വീകരിക്കുമെന്ന് താക്കീതും നൽകി.

വരദൂർ ഹെൽത്ത്‌ ഇൻസ്‌പെക്ടർ എ.കെ മനോജിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ ജെ.എച്ച്.ഐ പി.വി വിനോദ്, ഡ്രൈവർ കെ. ഗ്ലാഡ്സൺ എന്നിവരും പങ്കെടുത്തു. കൂടാതെ ടൗണിലെ വിവിധ ക്വാർട്ടേഴ്‌സുകളിലും ശുചീകരണം ഉറപ്പു വരുത്തുന്നുണ്ടോ എന്നും പരിശോധിച്ചു.

കണിയാമ്പറ്റ പഞ്ചായത്ത് പരിധിയിൽ പൊതുജനരോഗ്യത്തിന് ഹാനികരമായതോ, നിയമവിരുദ്ധമായതോ ആയ കച്ചവടമുൾപ്പെടെയുള്ള യാതൊരു പ്രവർത്തികളും അനുവദിക്കുന്നതല്ലെന്നും ഇതിനെതിരെ കർശന നടപടികൾ തുടരുമെന്നും ഹെൽത്ത്‌ ഇൻസ്‌പെക്ടർ എ.കെ മനോജ് അറിയിച്ചു.


Share

Leave a Reply

Your email address will not be published. Required fields are marked *

Copyright © All rights reserved. | Newsphere by AF themes.