തിരുനെല്ലി അപ്പപ്പാറ വനത്തിനുള്ളിൽ മൂന്ന് ആഴ്ചയോളം പഴക്കംചെന്ന അജ്ഞാത മൃതദേഹം കണ്ടെത്തി
*തിരുനെല്ലി അപ്പപ്പാറ വനത്തിനുള്ളിൽ മൂന്ന് ആഴ്ചയോളം പഴക്കംചെന്ന അജ്ഞാത മൃതദേഹം കണ്ടെത്തി*
മാനന്തവാടി: തിരുനെല്ലി അപ്പപ്പാറ വനത്തിനുള്ളിലെ ആക്കൊല്ലിക്കുന്നിൽ അജ്ഞാത മൃതദ്ദേഹം കണ്ടെത്തി. മൂന്ന് ആഴ്ചയോളം പഴക്കം തോന്നിക്കുന്ന തരത്തിലാണ് മൃതദേഹം കണ്ടത്. പുരുഷന്റേതെന്ന് സംശയിക്കുന്ന
മൃതദേഹം അപ്പപ്പാറ ഫോറസ്റ്റ് സെക്ഷനിൽപ്പെട്ട ആക്കൊല്ലി വനത്തിലെ പുൽമേട്ടിലെ ഒരു കിലോമീറ്റർ ഉള്ളിലായാണ് കണ്ടെത്തിയത്.
തിരുനെല്ലി പോലീസ് സ്റ്റേഷൻ ഓഫീസർ ടി.എൽ ഷൈജു, വനം വകുപ്പ് ഡെപ്യൂട്ടി റെയ്ഞ്ചർ ജയപ്രസാദ് എന്നിവരുടെ നേതൃത്വത്തിൽ പോലീസും വനപാലകരും സ്ഥലത്തെത്തി. മേൽനടപടികൾ സ്വീകരിച്ചു വരികയാണ്.