വെങ്ങപ്പള്ളി പഞ്ചാബിൽ വാഹനാപകടം: നിയന്ത്രണം വിട്ട കാർ റോഡിൻ്റെ സംരക്ഷണഭിത്തിയിലിടിച്ച് തലകീഴായി മറിഞ്ഞ് യാത്രികർക്ക് പരിക്ക്
വെങ്ങപ്പള്ളി പഞ്ചാബിൽ വാഹനാപകടം: നിയന്ത്രണം വിട്ട കാർ റോഡിൻ്റെ സംരക്ഷണഭിത്തിയിലിടിച്ച് തലകീഴായി മറിഞ്ഞ് യാത്രികർക്ക് പരിക്ക്
വെങ്ങപ്പള്ളി: വെങ്ങപ്പള്ളി പഞ്ചാബിൽ നിയന്ത്രണം വിട്ട കാർ റോഡിൻ്റെ സംരക്ഷണഭിത്തിയിലിടിച്ച് തലകീഴായി മറിഞ്ഞ് യാത്രികർക്ക് പരിക്കേറ്റു. കൽപ്പറ്റ ഭാഗത്ത് നിന്നും പടിഞ്ഞാറത്തറ ഭാഗത്തേക്ക് പോവുകയായിരുന്ന സ്വിഫ്റ്റ് കാറാണ് അപകടത്തിൽപ്പെട്ടത്. നിയന്ത്രണം വിട്ട കാർ റോഡിൻ്റെ സംരക്ഷണ ഭിത്തിയിൽ ഇടിച്ച് മറിയുകയായിരുന്നെന്നാണ് ദൃക്സാക്ഷികൾ പറയുന്നത്. കാറിലുണ്ടായിരുന്ന യാത്രികരെ കൽപ്പറ്റയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കുടുതൽ വിവരങ്ങൾ ലഭ്യമായി വരുന്നു.