പുല്‍പ്പള്ളി – മാനന്തവാടി വനപാതയിൽ രാത്രിയാത്രാ നിരോധനം; നാട്ടുകാർ ദുരിതത്തിൽ
പുല്‍പ്പള്ളി – മാനന്തവാടി വനപാതയിൽ രാത്രിയാത്രാ നിരോധനം; നാട്ടുകാർ ദുരിതത്തിൽ
പുല്‍പ്പള്ളി: പഞ്ചായത്തിലെ ചെതലയം റേഞ്ചിലെ പാതിരി ഫോറസ്റ്റ് സ്റ്റേഷന്‍ ഓഫീസിന് മുന്നിലൂടെ കടന്ന് പോകുന്ന ഇലക്‌ട്രിക് കവല കുറിച്ചിപ്പറ്റ റോഡ് അടച്ചിടുന്ന വനം വകുപ്പിന്‍റെ നടപടിക്കെതിരെ പ്രതിഷേധവുമായി നാട്ടുകാര്‍.
വൈകിട്ട് ഏഴോടെ റോഡിന്‍റെ ഇരുവശങ്ങളിലുമുള്ള ഗേറ്റ് അടച്ച് താഴിട്ട് പൂട്ടുകയാണ് വനംവകുപ്പ്. റോഡ് അടച്ചത് മൂലം പ്രദേശത്തെ ജനങ്ങളും ഇതുവഴി യാത്ര ചെയ്യുന്ന യാത്രക്കാരും ഏറെ ദൂരം ചുറ്റി സഞ്ചരിക്കേണ്ട അവസ്ഥയാണ്.
നാട്ടുകാരും വിവിധ രാഷ്ട്രീയ സംഘടനകളും സമരപരിപാടികള്‍ ആരംഭിക്കാനുള്ള നീക്കത്തിലാണ്. പുല്‍പ്പള്ളി – മാനന്തവാടി റോഡിലെ ഇലട്രിക് കവലമുതല്‍ കുറിച്ചിപ്പറ്റ വഴി പോകുമ്പോള്‍ രണ്ട് കിലോമീറ്റര്‍ ദൂരം തേക്ക് പ്ലാന്‍റേഷന്‍ ആണ്. ആ റോഡ് 1958 മുതല്‍ ഉപയോഗത്തില്‍ ഉള്ളതാണ്.
ഈ വര്‍ഷം മുഖ്യമന്ത്രിയുടെ ഫണ്ട് ഉപയോഗിച്ച് 40ലക്ഷം രൂപ ചെലവില്‍ റീ ടാര്‍ ചെയ്ത റോഡ് കൂടിയാണ്. തേക്ക് പ്ലാന്‍റഷന്‍ തുടങ്ങുന്ന സ്ഥലത്തും തീരുന്നിടത്തും റോഡിനിരുവശത്തുമായി 400 മീറ്റര്‍ നീളം കല്‍മതിലും റോഡ് അടക്കാന്‍ കഴിയുന്ന ഇരുമ്പ് ഗേറ്റും സ്ഥാപിച്ചിട്ടുണ്ട്.
നാല് വര്‍ഷങ്ങള്‍ക്ക് മുമ്പ് ഫോറസ്റ്റ് സ്റ്റേഷന്‍റെ അവിടെയുള്ള ഗേറ്റ് രാത്രിയില്‍ താഴിട്ട് പൂട്ടിയിരുന്നു. നാട്ടുകാരും പഞ്ചായത്ത് ഭരണസമതിയും ഇടപെട്ടതോടെ റോഡ് തുറന്നു കൊടുക്കുകയുമായിരുന്നു. ഇപ്പോള്‍ വീണ്ടും റോഡ് അടക്കുകയാണ്. അതിലെ വരുന്ന വാഹനങ്ങള്‍ വഴി തിരിച്ചു
വിടുന്നു.
കഴിഞ്ഞ ദിവസം മുതല്‍ വാഹനം വഴിതിരിച്ചു വിടാന്‍ രണ്ട് വാച്ചര്‍മാരെ നിയോഗിച്ചിരിക്കുന്നു. റോഡ് പഴയതുപോലെ തുറന്ന് കൊടുക്കാനുള്ള നടപടി വനം വകുപ്പിന്‍റെ ഭാഗത്ത് നിന്നുണ്ടാകണമെന്നാവശ്യപ്പെട്ട് ജനപ്രതിനിധികള്‍ക്കും ഉന്നത വനം വകുപ്പ് ഉദ്യോസ്ഥര്‍ക്കും പരാതി നല്‍കി.