February 15, 2025

വൈത്തിരിയിൽ സമൂഹവിരുദ്ധർ ചെടിച്ചട്ടികൾ നശിപ്പിച്ചു

Share

വൈത്തിരിയിൽ സമൂഹവിരുദ്ധർ ചെടിച്ചട്ടികൾ നശിപ്പിച്ചു

വൈത്തിരി : സൗന്ദര്യവത്ക്കരണത്തിന്റെ ഭാഗമായി വൈത്തിരി
ടൗണിൽ വ്യാപാരികളും നാട്ടുക്കാരും ചേർന്ന് സ്ഥാപിച്ച ചെടിച്ചട്ടികൾ സമൂഹവിരുദ്ധർ നശിപ്പിച്ചു. അൻപതോളം ചെടിച്ചട്ടികളാണ് സമൂഹ വിരുദ്ധർ തകർത്തത്.

ഇന്ന് പുലർച്ചെ മൂന്നു മണിയോടെയാണ് സംഭവം. വൈത്തിരി പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കോഴിക്കോട് സ്വദേശികളായ മൂന്നുപേരാണ് സംഭവത്തിന് പിന്നിലെന്നാണ് സൂചന. ഇവരെക്കൊണ്ട് തന്നെ ചെടിച്ചട്ടികൾ പുനഃസ്ഥാപിച്ച് മാതൃകാപരമായി ശിക്ഷിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു. ടൗണിലെ ഫുട്പാത്തിലും കടകൾക്ക് മുമ്പിലുമായി ഒരുക്കിയ ചെടിച്ചട്ടികളാണ് നശിപ്പിച്ചത്.


Share

Leave a Reply

Your email address will not be published. Required fields are marked *

Copyright © All rights reserved. | Newsphere by AF themes.