കേന്ദ്ര സർക്കാർ നിർദ്ദേശത്തോട് മുഖം തിരിച്ച് കർണാടക ; കേരളത്തില്‍ നിന്ന് എത്തുന്നവര്‍ക്ക് 7 ദിവസം നിര്‍ബന്ധിത ക്വാറന്റൈന്‍, ശേഷം ആര്‍.ടി.പി.സി.ആര്‍ പരിശോധന
1 min readകേന്ദ്ര സർക്കാർ നിർദ്ദേശത്തോട് മുഖം തിരിച്ച് കർണാടക ; കേരളത്തില്‍ നിന്ന് എത്തുന്നവര്‍ക്ക് 7 ദിവസം നിര്‍ബന്ധിത ക്വാറന്റൈന്‍, ശേഷം ആര്‍.ടി.പി.സി.ആര്‍ പരിശോധന
കര്‍ണ്ണാടക സര്‍ക്കാര്‍ കേരളത്തില്‍ നിന്ന് എത്തുന്നവര്‍ക്ക് നിര്‍ബന്ധിത ക്വാറന്റൈന്‍ ഏര്‍പ്പെടുത്തി ഉത്തരവിറക്കി. ഏഴ് ദിവസം നിര്‍ബന്ധിത ക്വാറന്റൈന്‍ പൂര്‍ത്തിയാക്കിയതിനുശേഷം എട്ടാം ദിവസം ആര്‍.ടി.പി.സി.ആര്‍ പരിശോധന നടത്തും.
വിമാനത്താവളങ്ങളിലും റെയില്‍വേസ്റ്റേഷനിലും ഇതിനായി പ്രത്യേക കര്‍മ്മസമിതിയെ നിയോഗിക്കും. അതിര്‍ത്തിയിലും പരിശോധന കര്‍ശനമാക്കുമെന്നാണ് കര്‍ണ്ണാടക സര്‍ക്കാരിന്റെ അറിയിപ്പ്.
രണ്ടു ഡോസ് വാക്സിന്‍ സ്വീകരിച്ച രോഗലക്ഷണങ്ങള്‍ ഇല്ലാത്തവര്‍ക്ക് യാത്ര ചെയ്യാന്‍ ആര്‍.ടി.പി.സി.ആര്‍ പരിശോധന വേണ്ടെന്നായിരുന്നു കേന്ദ്ര സര്‍ക്കാരിന്റെ പുതുക്കിയ മാര്‍ഗനിര്‍ദ്ദേശം. എന്നാല്‍ ഇതിന് വിരുദ്ധമാണ് കര്‍ണാടകത്തിന്റെ പുതിയ ഉത്തരവ്.