ഫ്രറ്റേണിറ്റി മൂവ്മെന്റ് പഠന സഹായ കിറ്റുകൾ വിതരണം ചെയ്തു
*ഫ്രറ്റേണിറ്റി മൂവ്മെന്റ് പഠന സഹായ കിറ്റുകൾ വിതരണം ചെയ്തു*
ബത്തേരി: ” ഉറപ്പാക്കണം വിദ്യാഭ്യാസം ഉറപ്പാക്കണം കവറേജ് ” എന്ന ക്യാമ്പയിന്റെ ഭാഗമായി ബത്തേരി കല്ലൂർക്കുന്നു കോളനിയിൽലും ആറാം മയിലിലും ഫ്രറ്റേണിറ്റി മൂവ്മെന്റ് ബത്തേരി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പഠനോപകരണങ്ങൾ വിതരണം ചെയ്തു.
വിദ്യാർത്ഥികൾക്കുള്ള ഫോണുകളും പുസ്തങ്ങങ്ങളും അടങ്ങിയ പഠന സഹായ കിറ്റുകൾ ആണ് വിതരണം ചെയ്തത്. ഫ്രറ്റേണിറ്റി വയനാട് ജില്ലാ പ്രസിഡന്റ് പി.പി ഡിവീന ക്ലാറ്റ് പരീക്ഷാ ജേതാവ് കെ.കെ രാധികയ്ക്ക് കിറ്റ് കൈമാറി ഉദ്ഘാടനം ചെയ്തു.
ജില്ലാ ജനറൽ സെക്രട്ടറി നാഈമ, വൈസ് പ്രസിഡന്റ് നാദിയ, റമീല സി കെ, ഹിഷാം പുലിക്കോടൻ എന്നിവർ നേതൃത്വം നൽകി. മണ്ഡലം അസി. കൺവീനർമാരായ റുബീന, അനസ് എന്നിവർ സംസാരിച്ചു.