മിഷൻ പ്ലസ്.വൺ സഹായ കേന്ദ്രം ഉദ്ഘാടനം ചെയ്തു.
1 min readമിഷൻ പ്ലസ്.വൺ സഹായ കേന്ദ്രം ഉദ്ഘാടനം ചെയ്തു.
മീനങ്ങാടി: ഹയർ സെക്കണ്ടറി പ്രവേശനം ആഗ്രഹിക്കുന്ന വിദ്യാർഥികൾക്ക് മാർഗനിർദേശവും, സഹായവും ലഭ്യമാക്കുന്നതിനായി മീനങ്ങാടി ഗവ.ഹയർ സെക്കണ്ടറി സ്കൂളിൽ സൗജന്യ സഹായ കേന്ദ്രം ആരംഭിച്ചു.
മീനങ്ങാടി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ.ഇ വിനയൻ ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് ഡിവിഷൻ മെമ്പർ സിന്ധു ശ്രീധരൻ അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പാൾ ഷിവി കൃഷ്ണൻ, മനോജ് ചന്ദനക്കാവ്, ഡോ.ബാവ കെ.പാലുകുന്ന്, ടി.എം. ഹൈറുദ്ദീൻ, ഡോ.പി. ശിവ പ്രസാദ്, എം.കെ.രാജേന്ദ്രൻ എന്നിവർ സംസാരിച്ചു.