നാലാംമൈലിൽ വാഹനാപകടം ; ഇരുചക്രവാഹനമിടിച്ച് വഴി യാത്രികൻ മരിച്ചു
1 min readനാലാംമൈലിൽ വാഹനാപകടം ; ഇരുചക്രവാഹനമിടിച്ച് വഴി യാത്രികൻ മരിച്ചു
മാനന്തവാടി : നാലാംമൈലിൽ ഇരുചക്രവാഹനമിടിച്ച് വഴി യാത്രികൻ മരിച്ചു. എടവക താന്നിയാട്ട് നന്ദനം വീട്ടീൽ വിജയൻ പിള്ള (49) ആണ് മരിച്ചത്. ഇന്ന് ഉച്ചകഴിഞ്ഞ് 3 മണിയോടെയാണ് അപകടം. ഇരുചക്ര വാഹനം ഇടിച്ചു തെറിപ്പിച്ചാണ് മരണപ്പെട്ടതെന്നാണ് ലഭ്യമായ വിവരം. ഇയാളെ മേപ്പാടിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരണപ്പെടുകയായിരുന്നു: ഭാര്യ: നിമ്മി. മക്കൾ: കൃഷ്ണപ്രിയ, കൃഷ്ണകുമാർ .